ETV Bharat / business

അഞ്ച് ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർക്കും നികുതിയിളവുകൾ ലഭ്യമാകും : അജയ് ഭൂഷൺ പാണ്ഡെ

രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം.രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും.

incometax
author img

By

Published : Feb 4, 2019, 3:21 PM IST

പ്രതിവർഷം എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ നടത്തിയാൽ ആദായ നികുതി നൽകേണ്ടതില്ലെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ.

പ്രൊവിഡന്‍റ് ഫണ്ട്, ലൈഫ് ഇൻഷുറൻസ്, പെൻഷൻ സ്കീം, തുടങ്ങിയവയിൽ നിക്ഷേപം നടത്തിയാലാണ് നികുതി ഇളവു ലഭിക്കുക.

പിയൂഷ് ഗോയൽ അവതരിപ്പിച്ച മോദി സർക്കാരിന്‍റെ ഇടക്കാല ബജറ്റിൽ ആദായനികുതി പരിധി 2.5 ലക്ഷത്തില്‍ അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു.

സ്വയം തൊഴിൽ, ചെറുകിട വ്യവസായങ്ങൾ, ചെറുകിട കച്ചവടക്കാർ, ശമ്പള വരുമാനം, പെൻഷൻകാർ, മുതിർന്ന പൗരന്മാർ തുടങ്ങി രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ത്തില്‍നിന്ന് 50,000 രൂപയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.വാടക വരുമാനത്തിനുള്ള ടിഡിഎസ് പരിധി 1.8 ലക്ഷത്തിൽ നിന്ന് 2.4 ലക്ഷമാക്കി ഉയർത്തി.

80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയും ഹൗസിംഗ് ലോൺ പലിശയിന്മേലുള്ള ഡിഡക്ഷൻ 2 ലക്ഷമായും തുടരും.

പ്രൊവിഡന്റ് ഫണ്ട്, ലൈഫ് ഇൻഷുറൻസ്, പെൻഷൻ സ്കീം, തുടങ്ങിയവയിൽ നിക്ഷേപം നടത്തിയാലാണ് നികുതി ഇളവു ലഭിക്കുക. 

 പിയൂഷ് ഗോയൽ  അവതരിപ്പിച്ച മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ  ആദായനികുതി പരിധി 2.5 ലക്ഷത്തില്‍  5 ലക്ഷമായി ഉയര്‍ത്തിയിരുന്നു. 

സ്വയം തൊഴിൽ, ചെറുകിട വ്യവസായങ്ങൾ, ചെറുകിട കച്ചവടക്കാർ, ശമ്പള വരുമാനം, പെൻഷൻകാർ, മുതിർന്ന പൗരന്മാർ തുടങ്ങി    രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ത്തില്‍നിന്ന് 50,000 രൂപയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.വാടക വരുമാനത്തിനുള്ള ടിഡിഎസ് പരിധി 1.8 ലക്ഷത്തിൽ നിന്ന് 2.4 ലക്ഷമാക്കി ഉയർത്തി.

80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയും ഹൗസിംഗ് ലോൺ പലിശയിന്മേലുള്ള ഡിഡക്ഷൻ 2 ലക്ഷമായും തുടരും. 
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.