ന്യൂഡൽഹി : സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ കൊവിഡ് വാക്‌സിനായ കൊവോവാക്‌സ് ഈ വർഷം ഒക്ടോബറിൽ എത്തുമെന്ന് സിഇഒ അദാർ പൂനവാലെ. മുതിർന്നവർക്കുള്ള കോവോവാക്‌സ് ആണ് കമ്പനി ഒക്ടോബറിൽ പുറത്തിറക്കുക.
Also Read: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ അദാനിക്ക് മൂന്ന് മാസം കൂടി സമയം
കുട്ടികൾക്കുള്ള കൊവോവാക്‌സ് 2022ന്‍റെ ആദ്യ പാദത്തിൽ പുറത്തിറക്കുമെന്നും അദാർ പൂനവാലെ പറഞ്ഞു. ലഭ്യമാക്കുന്ന സമയത്ത് മാത്രമേ ഈ വാക്‌സിനുകളുടെ വില തീരുമാനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദാർ പൂനവാലെ പുതിയ വാക്‌സിനുകളെക്കുറിച്ച് പ്രതികരിച്ചത്.
കൊവിഷീൽഡിന്‍റെ ഉത്പാദനശേഷി വർധിപ്പിക്കാൻ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 130 ദശലക്ഷം ഡോസുകളാണ് പ്രതിമാസം ഉത്പാദിപ്പിക്കുന്നത്.
നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് സാമ്പത്തിക പ്രതിസന്ധികൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ഡോസുകളുള്ള വാക്‌സിനായിരിക്കും സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവോവാക്‌സ്.