എറണാകുളം : സ്വർണ വിലയിൽ വർധനവ്. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് സ്വർണ വിലയിൽ വീണ്ടും വർധനവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് കൂടിയത്. ഇതോടെ പവന് 520 രൂപ കൂടി കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 37600 രൂപയായി.
ALSO READ: റഷ്യക്കെതിരായ ഉപരോധം : തകർന്നടിഞ്ഞ് റൂബിള്‍, നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച
യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണവിപണിയിൽ വില ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. യുക്രൈനെ നാറ്റോ സഖ്യം സൈനികമായി സഹായിക്കില്ലെന്ന തീരുമാനം വന്നതോടെ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. എന്നാൽ യുദ്ധം നീളുന്ന സാഹര്യത്തിലാണ് വില ഉയർന്നുകൊണ്ടിരിക്കുന്നത്. യുദ്ധം തുടർന്നാൽ സ്വർണവിലയിലും അതിന്‍റെ പ്രത്യാഘാതം പ്രതിഫലിക്കാനാണ് സാധ്യത.