ETV Bharat / business

ബാങ്ക് തട്ടിപ്പ്; എസ് കുമാർ നേഷൻവൈഡിനെതിരെ സിബിഐ കേസ് - എസ് കുമാർ നേഷൻവൈഡ്

കമ്പനിക്കും അതിന്‍റെ ഡയറക്‌ടർമാർ, പ്രൊമോട്ടർമാർ എന്നിവർക്കെതിരെയും ആണ് യൂണിയൻ ബാങ്ക് പരാതി നൽകിയത്.

s kumars nationwide ltd  bank fraud case  ബാങ്ക് തട്ടിപ്പ്  എസ് കുമാർ നേഷൻവൈഡ്  union bank of india
160 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ്; എസ് കുമാർ നേഷൻവൈഡിനെതിരെ സിബിഐ കേസ്
author img

By

Published : Jul 17, 2021, 7:11 PM IST

ന്യൂഡൽഹി: പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനമായ എസ് കുമാർ നേഷൻവൈഡ് ലിമിറ്റഡിനെതിരെ ബാങ്ക് തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്‌ത് സിബിഐ. വായ്‌പയെടുത്ത് യൂണിയൻ ബാങ്കിന് 160 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിന്നാണ് ആരോപണം. കമ്പനിക്കും അതിന്‍റെ ഡയറക്‌ടർമാർ, പ്രൊമോട്ടർമാർ എന്നിവർക്കെതിരെയും ആണ് യൂണിയൻ ബാങ്ക് പരാതി നൽകിയത്.

Also Read: ഈ സാമ്പത്തിക വർഷം ഇരുചക്ര വാഹന വില്പന കുറയുമെന്ന് ക്രിസിൽ

2013 വരെ നിരവധി വായ്‌പകളാണ് കമ്പനി ബാങ്കിൽ നിന്ന് എടുത്തത്. എന്നാൽ 2013 മുതൽ അക്കൗണ്ട് നിഷ്ക്രിയമായി കിടക്കുകയാണ്. കെപിഎംജിയുടെ ഫോറൻസിക് ഓഡിറ്റിന് ശേഷം 2020ൽ ആണ് അക്കൗണ്ട് തട്ടിപ്പ് (fraud) വിഭാഗത്തിൽ പെടുത്തിയത്. കമ്പനിയുടെ വില്പനയുടെ 94 ശതമാനവും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നൽകി, പണം ലഭിക്കാതെ എഴുതിത്തള്ളിയവരുമായി വീണ്ടും സംശാസ്പദമായ സാഹചര്യത്തിൽ കച്ചവടം നടത്തി, ഓഡിറ്റർമാർക്കം കമ്പനിയിൽ നിക്ഷേപമുണ്ട് തുടങ്ങിയ ആരോപണങ്ങളും യൂണിയൻ ബാങ്ക് പരാതിയിൽ ഉണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.