ETV Bharat / business

കള്ളനെന്ന് വിളിക്കരുത്; വിജയ് മല്യ - വിജയ് മല്യ

വസ്തുതകള്‍ മനസിലാക്കിയതിന് ശേഷം കള്ളന്‍ ആരെന്ന് തീരുമാനിക്കണം. തന്‍റെ ഓഫര്‍ സ്വീകരിക്കാത്തതെന്തെന്ന് ബാങ്കുകളോട് ചോദിക്കണമെന്നും മല്യ.

കള്ളനെന്ന് വിളിക്കും മുമ്പ് ബാങ്കുകളോട് ചോദിക്കു; വിമര്‍ശനങ്ങളോട് പ്രതികരിച്ച് മല്യ
author img

By

Published : Jul 16, 2019, 2:51 AM IST

ന്യൂഡല്‍ഹി: തന്നെ കള്ളനെന്ന് വിളിക്കരുതെന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി നാട് വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യ. വായ്പയെടുത്ത മുഴുവന്‍ പണവും തിരികെ നല്‍കാമെന്ന് താന്‍ ബാങ്കുകളെ അറിയിച്ചിരുന്നു. ഈ ഓഫര്‍ സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന് ബാങ്കുകളോട് ചോദിക്കണം. വസ്തുതകള്‍ മനസിലാക്കിയതിന് ശേഷം കള്ളന്‍ ആരാണെന്ന് തീരുമാനിക്കൂവെന്നും മല്യ ട്വീറ്റ് ചെയ്തു.

വെസ്റ്റ് ഇന്‍റീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ മല്യക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് കീഴെ നിരവധിയാളുകള്‍ കള്ളന്‍ എന്ന് കമന്‍റ് ചെയ്തു. തുടര്‍ന്നാണ് മറുപടിയുമായി മല്യ രംഗത്തെത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗെയില്‍ അംഗമായിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന്‍റെ ഉടമയായിരുന്നു വിജയ് മല്യ. ബിഗ് ബോസിനെ കണ്ടുമുട്ടിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു ഗെയില്‍ ചിത്രം പങ്ക് വെച്ചത്. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയാണ് മല്യ രാജ്യം വിട്ടത്.

Intro:Body:

കള്ളനെന്ന് വിളിക്കും മുമ്പ് ബാങ്കുകളോട് ചോദിക്കു; വിമര്‍ശനങ്ങളോട് പ്രതികരിച്ച് മല്യ    

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യവിട്ട മദ്യവ്യവസായി മല്യക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണമറിയിച്ച് മല്യ. കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍റീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ മല്യക്കൊപ്പം നില്‍ർക്കുന്ന ചിത്രം പോസ്റ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് കീഴെയാണ് നിരവധിയാളുകള്‍ കള്ളന്‍ എന്ന് കമന്‍റ് ചെയ്തിരുന്നു.

ഉടന്‍ തന്നെ ഇയാള്‍ക്ക് മറുപടിയുമായി മല്യ എത്തി. കള്ളന്‍ എന്ന് വിളിക്കും മുമ്പ് രാജ്യത്തെ ബാങ്കുകളോട് കാര്യം തിരക്കു എന്നായിരുന്നു മല്യയുടെ മറുപടി. നൂറ് ശതമാനം വായ്പയും തിരിച്ചടക്കാം എന്ന് ഞാന്‍ പറഞ്ഞിരുന്നു എന്ത് കൊണ്ട് ഈ ഓഫര്‍ സ്വീകരിക്കാത്തതെന്ന് ബാങ്കുകളോട് ചോദിക്കു. വസ്തുതകള്‍ മനസിലാക്കിയതിന് ശേഷം കള്ളന്‍ ആരാണെന്ന് തീരുമാനിക്കു എന്നായിരുന്നു മറുപടിയില്‍ മല്യ വിശദീകരിച്ചത്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗെയില്‍ അംഗമായിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ ടീമിന്‍റെ ഉടമയായിരുന്നു വിജയ് മല്യ. ബിഗ് ബോസിനെ കണ്ടുമുട്ടിയപ്പോള്‍ എന്ന അടിക്കൂറിപ്പോടെയായിരുന്നു ഗെയില്‍ ചിത്രം പങ്ക് വെച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.