ETV Bharat / business

ജൂണ്‍ ഒന്നുമുതല്‍ പുത്തന്‍ വിമാനങ്ങളുമായി എയര്‍ ഇന്ത്യ - areoplain

ഡല്‍ഹി- ദുബായ്, മുംബൈ- ഡല്‍ഹി എന്നീ റൂട്ടുകളിലായിരിക്കും പുത്തന്‍ വിമാനങ്ങള്‍ അവതരിപ്പിക്കുക.

എയര്‍ ഇന്ത്യ
author img

By

Published : May 23, 2019, 8:00 AM IST

അഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍ ഒന്നു മുതലായിരിക്കും പുതിയ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുക. വേനല്‍ക്കാല അവധി അവസാനിക്കാനിരിക്കെ യാത്രക്കാരില്‍ വര്‍ധവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി പുത്തന്‍ വിമാനങ്ങള്‍ അവതരിപ്പിക്കുന്നത്.

അന്താരാഷ്ട്ര റൂട്ടുകളില്‍ ഡല്‍ഹി- ദുബായ്, മുംബൈ- ഡല്‍ഹി എന്നീ റൂട്ടുകളിലായിരിക്കും 3500 യാത്രക്കാരെ ഉള്‍ക്കൊള്ളന്‍ ശേഷിയുള്ള ബി787 എന്ന പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കുക. ഇരു റൂട്ടുകളില്‍ നിന്നും ഇക്കോണമിക് ക്ലാസില്‍ 7777 രൂപയായിരിക്കും ഒരാളുടെ ടിക്കറ്റ് നിരക്ക്. ആഭ്യന്തരതലത്തില്‍ ഭോപാല്‍- പൂനെ, വാരണാസി- ചെന്നൈ എന്നീ റൂട്ടുകളിലായിരിക്കും പുതിയ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുക.

അതേ സമയം ഡല്‍ഹി- ഭോപാല്‍, ഡല്‍ഹി -റായിപൂര്‍ എന്നീ റൂട്ടുകളില്‍ സര്‍വ്വീസുകള്‍ ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ ഡല്‍ഹി- ഭോപാല്‍ റൂട്ടില്‍ 14 സര്‍വ്വീസുകളാണ് ഉള്ളത്. ഇത് എന്നത് 20 എണ്ണമായും ഡല്‍ഹി- റായിപൂര്‍ റൂട്ടിലെ എഴ് സര്‍വ്വീസുകള്‍ എന്നത് 14 എണ്ണമായും ആണ് ഉയര്‍ത്തുക. ഇതിന് പുറമെ ഡല്‍ഹി- ബംഗളൂരു, ഡല്‍ഹി- അമൃത്സര്‍, ചെന്നൈ- അഹമ്മദാബാദ്, ചെന്നൈ-കൊല്‍ക്കത്ത, ഡല്‍ഹി -വഡോദര, മുംബൈ -വിശാഖപട്ടണം എന്നീ റൂട്ടുകളിലെയും സര്‍വ്വീസുകള്‍ ഉയര്‍ത്തും.

Intro:Body:

ജൂണ്‍ ഒന്നുമുതല്‍ പുത്തന്‍ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

അഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍ ഒന്നു മുതലായിരിക്കും പുതിയ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുക. വേനല്‍ക്കാല അവധി അവസാനിക്കാനിരിക്കെ യാത്രക്കാരില്‍ വര്‍ധവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി പുത്തന്‍ വിമാനങ്ങള്‍ അവതരിപ്പിക്കുന്നത്. 

അന്താരാഷ്ട്ര റൂട്ടുകളില്‍ ഡല്‍ഹി-ദുബായ്, മുംബൈ-ഡല്‍ഹി എന്നീ റൂട്ടുകളിലായിരിക്കും 3500 യാത്രക്കാരെ ഉള്‍ക്കൊള്ളന്‍ ശേഷിയുള്ള ബി787 എന്ന പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കുക. ഇരു റൂട്ടുകളില്‍ നിന്നും ഇക്കോണമിക് ക്ലാസില്‍ 7777 രൂപയായിരിക്കും ഒരാളുടെ ടിക്കറ്റ് നിരക്ക്. ആഭ്യന്തരതലത്തില്‍ ഭോപാല്‍-പൂനെ, വാരണാസി-ചെന്നൈ എന്നീ റൂട്ടുകളിലായിരിക്കും പുതിയ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുക. 

അതേ സമയം ഡല്‍ഹി-ഭോപാല്‍, ഡല്‍ഹി-റായിപൂര്‍ എന്നീ റൂട്ടുകളില്‍ സര്‍വ്വീസുകള്‍ ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ ഡല്‍ഹി-ഭോപാല്‍ റൂട്ടില്‍ 14 സര്‍വ്വീസുകളാണ് ഉള്ളത്. ഇത് എന്നത് 20 എണ്ണമായും ഡല്‍ഹി-റായിപൂര്‍ റൂട്ടിലെ എഴ് സര്‍വ്വീസുകള്‍ എന്നത് 14 എണ്ണമായും ആണ് ഉയര്‍ത്തുക. ഇതിന് പുറമെ ഡല്‍ഹി-ബംഗളൂരു, ഡല്‍ഹി-അമൃത്സര്‍, ചെന്നൈ-അഹമ്മദാബാദ്, ചെന്നൈ-കൊല്‍ക്കത്ത, ഡല്‍ഹി-വഡോദര, മുംബൈ-വിശാഖപട്ടണം എന്നീ റൂട്ടുകളിലെയും സര്‍വ്വീസുകള്‍ ഉയര്‍ത്തും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.