ETV Bharat / budget-2019

അനര്‍ഹര്‍ പുറത്താകും; ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വർദ്ധിപ്പിച്ചു - Kerala budget 2020

എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ ഉയര്‍ത്തി 1300 ആക്കി.

budget  തോമസ് ഐസക്്‌  കേരള ബഡ്‌ജറ്റ്  Kerala budget 2020  കേരള ബഡ്‌ജറ്റ് 2020 പുതിയ വാര്‍ത്തകള്‍
ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ചു
author img

By

Published : Feb 7, 2020, 9:31 AM IST

Updated : Feb 7, 2020, 1:29 PM IST

തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറ് രൂപ വീതം വര്‍ധിപ്പിച്ച് പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ്. ഈ വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങിയത് ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു.

അനര്‍ഹര്‍ പുറത്താകും; ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വർദ്ധിപ്പിച്ചു
എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ ഉയര്‍ത്തി 1300 ആക്കി. ദുരിതാശ്വാസ നിധിയില്‍ നിന്ന് നാലു വര്‍ഷംകൊണ്ട് 1216 കോടി ചെലവഴിച്ചു.

ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചെലവഴിച്ചെന്ന് ധനമന്ത്രി പറഞ്ഞു.

പതിമൂന്ന് ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയെന്നും തോമസ് ഐസക്ക് പറഞ്ഞു. ക്ഷേമ പദ്ധതികളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. അധിക ചെലവ് നിയന്ത്രിക്കും. 4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കി ക്ഷേമപെന്‍ഷനുകളില്‍ 700 കോടി ലാഭിക്കും. ഇരട്ട പെൻഷൻകാരെ ഒഴിവാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.

2020-21 കാലം മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതം/ ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്‌സിഡിയായി നല്‍കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

Intro:Body:Conclusion:
Last Updated : Feb 7, 2020, 1:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.