കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ്-19 ബാധിച്ച് 12 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 475 ആയിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരില്‍ പതിനൊന്ന് പേര്‍ മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരായിരുന്നു. അതോടൊപ്പം കൊവിഡ് കൂടി സ്ഥിരീകരിച്ചതാണ് ജീവന്‍ നഷ്ടമാകാന്‍ കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 389 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11087 ആയി. ഇപ്പോള്‍ 5552 പേരാണ് ചികിത്സയിലുള്ളത്. മരിച്ച 12 പേരില്‍ ആറുപേര്‍ കൊല്‍ക്കത്തയില്‍ സ്വദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 518 പേര്‍ രോഗവിമുക്തി നേടി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 5060 ആയി. ശനിയാഴ്ച 9026 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
പശ്ചിമ ബംഗാളില്‍ കൊവിഡ് മൂലം 12 പേര്‍ കൂടി മരിച്ചു - covid updates west bengal
കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ 389 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു