വാഷിംഗ്ടൺ: വാഷിംഗ്ടൺ-താലിബാൻ കരാർ പ്രകാരം 4,000 സൈനികരെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം അന്തിമമാക്കാനൊരുങ്ങി യുഎസ്. യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും തമ്മിൽ ബ്രസൽസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ദോഹയിൽ താലിബാനുമായി യു എസ് ഒപ്പുവച്ച കരാറിന്‍റെ ആദ്യ ഘട്ടം ഫെബ്രുവരി 29 ന് പൂർത്തീകരിച്ചിരുന്നു. പുതിയ നീക്കത്തിൽ സൈനികരുടെ എണ്ണം 8,600 ൽ നിന്ന് 4,500 ആയി കുറയ്ക്കുമെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരാഴ്ച മുമ്പ് വാഷിംഗ്ടൺ തങ്ങളുടെ സൈനികരുടെ എണ്ണം 8,600 ആയി കുറച്ചതായി യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞിരുന്നു.
യുഎസ് സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചക്കിടെ യുഎസ് സൈനികര്‍ക്ക് നേരെ വെടിവെയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.