ലണ്ടൻ: കൊവിഡ് വൈറസ് വാക്‌സിനുകളുടെ 90 ദശലക്ഷം ഡോസുകൾ വികസിപ്പിക്കാനായി ബ്രിട്ടൻ കരാർ ഒപ്പിട്ടതായി മാധ്യമ റിപ്പോർട്ടുകൾ. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ബയോടെക്, ഫൈസർ, വാൽനെവ എന്നീ കമ്പനികൾ തമ്മിലുള്ള സഖ്യമാണ് വാക്‌സിനുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
വാക്സിനുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല എന്നും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും അധികൃതർ പറഞ്ഞു.അതേസമയം, വാക്സിൻ കണ്ടുപിടിക്കുന്നത് നീണ്ട പ്രക്രിയയാണെന്നും ബ്രേക്ക്‌നെക്ക് വേഗതയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഉടൻ തന്നെ മരുന്ന് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു.