ETV Bharat / briefs

പൂച്ചെണ്ടുകൾ വേണ്ടെ പുസ്തകം മതിയെന്ന് ടിഎൻ പ്രതാപൻ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

author img

By

Published : Jun 23, 2019, 8:54 PM IST

പ്രതാപന്‍റെ കത്തിനുള്ള മറുപടിയായി ശശി തരൂർ എംപിയുടെ ട്വീറ്റും വന്നിട്ടുണ്ട്.

ടിഎൻ പ്രതാപൻ

ന്യൂഡല്‍ഹി: പാർലമെന്‍റ് അംഗമെന്ന നിലയില്‍ താൻ പങ്കെടുക്കുന്ന പൊതു സ്വകാര്യ ചടങ്ങുകളില്‍ പൂച്ചെണ്ടുകളും മൊമെന്‍റോകളും ബൊക്കെയും സ്വീകരിക്കില്ലെന്ന് തൃശൂർ എംപി ടിഎൻ പ്രതാപൻ. ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം പുസ്തകങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും പ്രതാപൻ എംപിയുടെ ഔദ്യോഗിക ലെറ്റർ പാഡില്‍ അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ടിഎൻ പ്രതാപൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

tn prathapan  ഫേസ്ബുക്ക് പോസ്റ്റ്  ടിഎൻ പ്രതാപൻ എംപി  shashi tharoor mp  facebook post
ടിഎൻ പ്രതാപൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുസ്തകങ്ങൾ ലഭിച്ചാല്‍ അത് തലമുറകൾക്ക് പ്രയോജനം ആകുമെന്നും അടുത്ത അഞ്ച് വർഷം എംപിയെന്ന നിലയില്‍ ലഭിക്കുന്ന പുസ്തകങ്ങൾ തന്‍റെ ജന്മഗ്രാമമായ തളിക്കുളത്തെ പ്രിയദർശിനി സ്മാരക സമിതിയില്‍ വായനശാല ഒരുക്കുമെന്നും പ്രതാപൻ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതാപന്‍റെ കത്തിനുള്ള മറുപടിയായി ശശി തരൂർ എംപിയുടെ ട്വീറ്റും വന്നിട്ടുണ്ട്. ഗംഭീര ആശയമാണ് ഇതെന്നാണ് തരൂർ പറഞ്ഞത്.

തന്‍റെ ആദ്യ വർഷം എംപിയെന്ന നിലയില്‍ സ്വീകരണ സ്ഥലങ്ങളില്‍ പുസ്തകം തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തന്‍റെ നിർദ്ദേശം പിന്തുടർന്നില്ലെന്നും തരൂർ ട്വീറ്റ് ചെയ്തു. തൃശൂരില്‍ നിന്ന് 93633 വോട്ടുകൾക്ക് ജയിച്ച് എംപിയായ പ്രതാപന്‍റെ നിർദ്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.