കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതു പാർട്ടികളെ പരാജയപ്പെടുത്തി വൻ മുന്നേറ്റം നടത്തി വന്ന മമതാ ബാനർജിക്ക് വെല്ലുവിളിയായി ബിജെപി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 2 സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകൾ. 15 സീറ്റുകൾ മാത്രം പ്രതീക്ഷിച്ച ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചാണ് ബംഗാളിലെ ബിജെപി മുന്നേറ്റം.
ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇതിലൂടെ തൃണമൂലിന് ഉണ്ടായത്. ബംഗാളിലേക്ക് ബിജെപി കടന്നുകയറുമെന്ന് മമത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ബിജെപി തരംഗം സൃഷ്ടിച്ചാലും പരമാവധി 12 സീറ്റേ പിടുക്കൂ എന്നായിരുന്നു മമതയുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷ തെറ്റി. യുപിയിലെ വലുതല്ലാത്ത നഷ്ടം നികത്താന്‍ 42 സീറ്റുള്ള ബംഗാളിനെയാണ് ബിജെപി തെരഞ്ഞെടുത്തത്. പകുതി സീറ്റുകളിലെങ്കിലും മോദി തരംഗം സൃഷ്ടിക്കാന്‍ ബിജെപിക്കായി.