ETV Bharat / briefs

20 ലക്ഷത്തിലേറെ ചെലവഴിച്ച് നിര്‍മ്മിച്ച കോട്ടയം താഴത്തങ്ങാടി ബണ്ട് തകര്‍ന്നു

author img

By

Published : May 4, 2021, 11:02 PM IST

എല്ലാ വര്‍ഷവും ഇരുപത് ലക്ഷം രൂപ ഇത്തരത്തിൽ പാഴാക്കി കളയുകയാണ് ചെയ്യുന്നത്. തട്ടിക്കൂട്ടി തടയണ നിര്‍മ്മിച്ച് പണം തട്ടുകയാണ് കരാറുകാർ എന്ന് പരിസ്ഥിതി കോൺഗ്രസ് ആരോപിച്ചിരുന്നു.

ഇരുപത് ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച കോട്ടയം താഴത്തങ്ങാടി ബണ്ട് നിർമ്മാണം പൂർത്തിയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തകര്‍ന്നു. കോട്ടയം താഴത്തങ്ങാടി ബണ്ട് തിരുവാര്‍പ്പ് പഞ്ചായത്ത് തണ്ണീർമുക്കം ബണ്ട് വേമ്പനാട്ട് കായൽ Kottayam Thazhathangadi bund
ഇരുപത് ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച കോട്ടയം താഴത്തങ്ങാടി ബണ്ട് തകര്‍ന്നു

കോട്ടയം: ഇരുപത് ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച കോട്ടയം താഴത്തങ്ങാടി ബണ്ട് നിർമ്മാണം പൂർത്തിയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തകര്‍ന്നു. മീനച്ചിലാറ്റിൽ ഉപ്പു വെള്ളം കയറുന്നത് തടയുന്നതിനായി തിരുവാര്‍പ്പ് പഞ്ചായത്തും ജലസേചന വകുപ്പും ചേര്‍ന്ന് കുമ്മനം കുളപ്പുരക്കടവിന് സമീപം നിര്‍മ്മിച്ച തടയണയാണ് ഒറ്റരാത്രി കൊണ്ട് തകര്‍ന്നത്.

മീനച്ചിലാറ്റിൽ ഉപ്പുകലർന്നാൽ ഇവിടെ നിന്ന് വാട്ടർ അതോറിറ്റി പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ ഉപ്പുരസമുണ്ടാകും. ഉപ്പുവെളളം തടയുന്നതിന് ആറിന് കുറുകെ വര്‍ഷം തോറും താത്കാലിക തടയണ നിര്‍മ്മിക്കാറുണ്ട്. 20 ലക്ഷം രൂപയിലധികമാണ് എല്ലാ വര്‍ഷവും ഇതിനായി ചെലവഴിക്കുന്നത്.

READ MORE: കൊവിഡ് സ്ഥിതി ഗുരുതരമായി തുടരുന്നു, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ വേമ്പനാട്ട് കായലിൽ നിന്ന് ഉപ്പുവെള്ളം ജലാശയങ്ങളിലേക്ക് കയറും. ഏപ്രിൽ 27 നാണ് തണ്ണീർമുക്കം ബണ്ട് തുറന്നത്. അതിനോടനുബന്ധിച്ച് തെങ്ങിൻ കുറ്റികൾ നാട്ടി അതിനു നടുവിൽ വീതിയിൽ മണ്ണിട്ടുയർത്തിയാണ് തടയണ നിർമിച്ചത്. വർഷകാലത്ത് കുത്തൊഴുക്കിൽ ബണ്ട് ഒലിച്ചുപോകുകയുമാണ് പതിവ്. എന്നാൽ ഇത്തവണ നിർമിച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് ബണ്ട് തകർന്നു.

ഇവിടെ ഷട്ടറോടുകൂടി സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യമുയർന്നതിനെ തുടർന്ന് പദ്ധതിയുടെ രൂപരേഖ തയാറായെങ്കിലും ചില സമ്മർദ്ദങ്ങളെ തുടർന്ന് പദ്ധതി നടപ്പായില്ല. വർഷം തോറും ലക്ഷങ്ങൾ തട്ടിയെടുക്കുന്നതിനായാണ് താത്കാലിക തടയണ നിർമാണം നടത്തുന്നതെന്നും പരാതിയുണ്ട്.
എല്ലാ വര്‍ഷവും ഇരുപത് ലക്ഷം രൂപ ഇത്തരത്തിൽ പാഴാക്കി കളയുകയാണ് ചെയ്യുന്നത്. തട്ടിക്കൂട്ടി തടയണ നിർമ്മിച്ച് പണം തട്ടുകയാണ് കരാറുകാർ എന്ന് പരിസ്ഥിതി കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ പാഴാക്കി കളയുമ്പോൾ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.