ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഡിഡിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് തീവ്രവാദികളുടെ ആക്രമണത്തിൽ പരിക്കേറ്റു. ജമ്മു കശ്മീർ അപ്നി പാർട്ടി അംഗമായ അനീസ് അഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്.
രാവിലെ 11.45ന് സംഗത്തിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം പ്രചരണത്തിനായി ഇറങ്ങിയപ്പോണ് ആക്രമണമുണ്ടായത്. അനീസിൻ്റെ നില ഗുരതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. തീവ്രവാദികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.