ETV Bharat / briefs

ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു - anti muslim riot

രാജ്യത്തെ ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് പൊട്ടിപുറപ്പെട്ട മുസ്ലീം വിരുദ്ധ കലാപത്തെ തുടര്‍ന്നാണ് സംഭവം.

file
author img

By

Published : May 14, 2019, 10:55 AM IST

കൊളംമ്പോ: നിരോധനാജ്ഞ നിലനില്‍ക്കെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ നാളിലുണ്ടായ ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് പൊട്ടിപുറപ്പെട്ട മുസ്ലീം വിരുദ്ധ കലാപത്തെ തുടര്‍ന്നാണ് സംഭവം. പുത്തലം ജില്ലയില്‍ മരപ്പണിശാലയില്‍ ജോലി ചെയ്യുകയായിരുന്ന നാല്പത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. കലാപകാരികള്‍ ആയുധങ്ങളുമായി എത്തിച്ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം രാജ്യത്തിന്‍റെ മറ്റു പ്രദേശങ്ങളിലേക്കു വ്യാപിച്ചതിനെ തുടര്‍ന്ന് ആറ് മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി കടകളും വാഹനങ്ങളും നശിപ്പിച്ച കലാപകാരികള്‍ മുസ്ലീം പള്ളികളും ആക്രമിച്ചു. ഭീകാരാക്രമണങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

Intro:Body:

https://www.ndtv.com/world-news/sri-lanka-anti-muslim-riots-kill-1-despite-curfew-2037131

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.