ETV Bharat / briefs

ഞെട്ടല്‍ മാറാതെ ശ്രീലങ്ക: സന്ദർശക വിസക്ക് നിയന്ത്രണം - സ്ഫോടനം

ലങ്കയുടെ ആഭ്യന്തര വളർച്ചാ നിരക്കിൽ അഞ്ച് ശതമാനത്തോളം സംഭാവന നൽകുന്ന മേഖലയാണ് ടൂറിസം.

ഞെട്ടല്‍ മാറാതെ ശ്രീലങ്ക: സന്ദർശക വിസക്ക് നിയന്ത്രണം
author img

By

Published : Apr 26, 2019, 12:15 PM IST

ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിന് ശേഷം 39 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസ അനുവദിക്കുന്നത് റദ്ദാക്കി. ചാവേറുകള്‍ക്ക് വിദേശ സഹായം ലഭിച്ചെന്നും രാജ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ശ്രീലങ്കൻ ടൂറിസം മന്ത്രി ജോൺ അമരതുങ്ക പറഞ്ഞു. ഓഫ് സീസണിൽ ശ്രീലങ്കയില്‍ ടൂറിസ്റ്റുകളുടെ നിരക്ക് വർധിപ്പിക്കാനുള്ള ഉദ്യമത്തിന്‍റെ ഭാഗമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള പദ്ധതി ആരംഭിച്ചത്. എന്നാല്‍ സന്ദർശക വിസ റദ്ദാക്കിയത് ശ്രീലങ്കയിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശ്രീലങ്കയുടെ ആഭ്യന്തര വളർച്ചാ നിരക്കിൽ അഞ്ച് ശതമാനത്തോളം സംഭാവന നൽകുന്ന മേഖലയാണ് ടൂറിസം.

ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ശ്രീലങ്കയിലേക്ക് പോകരുതെന്ന് ചൈനയും ബ്രിട്ടണും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വർഷം തുടക്കത്തിലെ കണക്കുകള്‍ പ്രകാരം ഏഴ് ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളാണ് ശ്രീലങ്കയില്‍ എത്തിയത്. കഴിഞ്ഞ വർഷം ഏകദേശം നാലര ലക്ഷത്തോളം ഇന്ത്യക്കാരാണ് സന്ദർശനം നടത്തിയത്. ഈ വർഷം സന്ദർശകരുടെ എണ്ണം പത്ത് ലക്ഷം കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. സന്ദർശക വിസ കൂടി റദ്ദാക്കാനുള്ള തീരുമാനം വരുന്നതോടെ ലങ്കയുടെ ആഭ്യന്തര വരുമാനത്തില്‍ വൻ ഇടിവുണ്ടാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.