സിംഗപ്പൂർ: സിംഗപ്പൂരിൽ 908 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,254 ആയി ഉയർന്നു. 47,454 പേർ ഇതുവരെ രോഗമുക്തി നേടി. ഡോർമെട്രികളിൽ താമസിക്കുന്ന വിദേശ തൊഴിലാളികളിലാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഡോർമെട്രികളിലെ തൊഴിലാളികൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറെന്റൈനിൽ കഴിയുന്നവരെ ഒഴിച്ച് മറ്റ് ഡോർമെട്രികളെല്ലാം വെള്ളിയാഴ്ചക്കകം ഒഴിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സിംഗപ്പൂരിൽ 908 പേർക്ക് കൂടി കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,254.