ETV Bharat / briefs

ഇറാഖിലെ യുഎസ് സഖ്യസേന വ്യോമതാവളത്തിൽ റോക്കറ്റ് ആക്രമണം - al-Qadisiyah

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1.50ഓടെ പടിഞ്ഞാറൻ പ്രവിശ്യയായ അൻബറിലെ അയ്ൻ അൽ ആസാദ് വ്യോമതാവളത്തിന് സമീപത്താണ് കാത്യുഷ റോക്കറ്റ് ഇടിച്ചിറങ്ങിയത്

Rocket hits Iraqi air base Iraqi air base hit by Rocket Rocket hits Iraqi air base housing US-led forces Iraqi air base news Katyusha rocket Baghdad news കാത്യുഷ റോക്കറ്റ് ഇറാഖിൽ റോക്കറ്റ് ആക്രമണം ഇറാഖ് വാർത്ത ബാഗ്‌ദാദ് Baghdad യുഎസ് താവളം വ്യോമതാവളം അയ്ൻ അൽ ആസാദ് അൽ-ഖാദിസിയ Ayn al-Asad Air Base Air Base al-Qadisiyah rocket attack
Rocket hits Iraqi air base housing US-led forces
author img

By

Published : May 25, 2021, 2:22 PM IST

ബാഗ്‌ദാദ്: ഇറാഖില്‍ യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന താവളത്തിൽ കാത്യുഷ റോക്കറ്റ് ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1.50ഓടെ പടിഞ്ഞാറൻ പ്രവിശ്യയായ അൻബറിലെ അയ്ൻ അൽ ആസാദ് വ്യോമതാവളത്തിന് സമീപത്താണ് റോക്കറ്റ് ഇടിച്ചിറങ്ങിയതെന്നും ഇറാഖ് ജോയിന്‍റ് ഓപ്പറേഷൻ കമാൻഡിന്‍റെ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം അന്വേഷിച്ചുവരികയാണെന്നും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതായും ഇറാഖിലെ അന്താരാഷ്ട്ര സഖ്യസേനയുടെ വക്താവ് വെയ്ൻ മരോട്ടോ പറഞ്ഞു.

ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിൽ നിന്ന് 190 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് അൽ-ഖാദിസിയ എന്നറിയപ്പെട്ടിരുന്ന അയ്ൻ അൽ ആസാദ് എയർ ബേസ് സ്ഥിതിചെയ്യുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളലായി യുഎസ് വ്യോമതാവളത്തെ ലക്ഷ്യമാക്കി മോർട്ടാർ, റോക്കറ്റ് ആക്രമങ്ങൾ നടന്നുവരുന്നുണ്ട്.

കൂടുതൽ വായനയ്‌ക്ക്: ഇറാഖിലെ യുഎസ് സഖ്യസേന വ്യോമത്താവളത്തെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.