ETV Bharat / briefs

കള്ളവോട്ട്; മൂന്ന് ബൂത്തുകളിൽ കൂടി റീപോളിങ്

ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം.

കള്ളവോട്ട്
author img

By

Published : May 17, 2019, 3:15 PM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിങ് നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഏഴ് ബൂത്തുകളില്‍ റീപോളിങ് നടക്കും. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസർകോട് തൃക്കരിപ്പൂരിലെ നാല്‍പ്പത്തിയെട്ടാം നമ്പര്‍ ബൂത്തിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ 52, 53 ബൂത്തുകളിലുമാണ് റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറയിലെ ബൂത്ത് നമ്പർ 69, പുതിയങ്ങാടിയിലെ ബൂത്ത് നമ്പർ 70, തളിപ്പറമ്പിലെ ബൂത്ത് നമ്പർ 166 എന്നിവിടങ്ങളിൽ റീപോളിങിന് കമ്മീഷന്‍ നേരത്തെ നിർദേശം നൽകിയിരുന്നു. റിട്ടേണിംഗ് ഓഫീസർമാരുടെയും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്സർവറുടെയും റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കമ്മീഷൻ റീപോളിങിന് ഉത്തരവിട്ടത്. മേയ് 19 ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട്‌ ആറ് വരെയാണ് പോളിങ് സമയം.

Intro:കള്ളവോട്ട് നടന്ന മൂന്ന് ബൂത്തുകളിൽ കൂടി റീപോളിങ്ങ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഇതോടെ ഏഴ് ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ്ങ് നടക്കും.

Body:കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസർകോട് തൃക്കരിപ്പൂറിലെ നാല്പത്തി എട്ടാം നമ്പർ ബൂത്തിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ 52,53 നമ്പർ ബൂത്തുകളിലുമാണ് റീപോളിങ്ങ് നടത്താൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഏഴ് ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ്ങ് നടക്കും. കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറയിലെ ബൂത്ത് നമ്പർ 69,പുതിയങ്ങാടിയിലെ ബൂത്ത് നമ്പർ 70, തളിപ്പറമ്പിലെ ബൂത്ത് നമ്പർ 166 എന്നിവിടങ്ങളിൽ നേരത്തെ കമ്മീഷൻ റീപോളിങ്ങിന് നിർദ്ദേശം നൽകിയിരുന്നു. റിട്ടേണിംഗ് ഓഫീസർമാരുടേയും ചീഫ് ഇലക്ട്രൽ ഓഫീസറുടേയും ജനറൽ ഒബ്സർവറുടേയും റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കമ്മീഷൻ റീപോളിങ്ങിന് നിർദ്ദേശം നൽകിയത്. ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട്‌ ആറുവരെയാണ് പോളിങ്ങ് സമയം.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.