ETV Bharat / briefs

10-ാം ഗോളുമായി നായകൻ റാമോസ്; റയലിന് വീണ്ടും ജയം

author img

By

Published : Jul 5, 2020, 10:13 PM IST

സീസണിലെ 10-ാമത്തെ ഗോളാണ് റയല്‍ മാഡ്രിഡിന്‍റെ നായകന്‍ സെര്‍ജിയോ റാമോസ് അത്‌ലറ്റിക്ക് ക്ലബിനെതിരെ പെനാല്‍ട്ടിയിലൂടെ സ്വന്തമാക്കിയത്.

Ramos have 10 goal news റാമോസിന് 10ാം ഗോള്‍ വാര്‍ത്ത real win news റയല്‍ ജയിച്ചു വാര്‍ത്ത
റാമോസ്

മാഡ്രിഡ്: അത്‌ലറ്റിക്ക് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുന്നു. എവേ മത്സരത്തിലെ 79-ാം മിനിട്ടില്‍ നായകന്‍ സെര്‍ജിയോ റാമോസാണ് റയലിനായി ഗോള്‍ സ്വന്തമാക്കിയത്. സീസണില്‍ റാമോസിന്‍റെ 10-ാം ഗോളാണിത്. കൊവിഡ് 19 അതിജീവിച്ച് പുനരാരംഭിച്ച ലീഗിലെ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളിലും വിജയിച്ചാണ് റയലിന്‍റെ മുന്നേറ്റം.

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ എഴ് പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ റയല്‍ മാഡ്രിഡാണ് ഒന്നാമത്. 34 മത്സരങ്ങളില്‍ നിന്നും 77 പോയിന്‍റാണ് റയലിനുള്ളത്. അതേസമയം 70 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ തൊട്ടുപിന്നിലുണ്ട്. ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ബാക്കിയുള്ള സൂപ്പര്‍ താരം ലയണല്‍ മെസിക്കും കൂട്ടര്‍ക്കും വില്ലാറയലാണ് അടുത്ത പോരാട്ടത്തിലെ എതിരാളികള്‍. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് മത്സരം.

റയല്‍ മാഡ്രിഡ് ജൂലായ് 11ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ആല്‍വേസിനെ നേരിടും. ലീഗില്‍ നാല് മത്സരങ്ങളാണ് റയലിന് അവശേഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.