തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയാണ്. ധനകാര്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷത്തെ പദ്ധതികൾക്ക് ചെലവഴിക്കാന്‍ പണമില്ലാത്ത അവസ്ഥയാണ്. അധികാര വികേന്ദ്രീകരണത്തിന് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങൾ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവന്‍ സർക്കാരുകളും ഉണ്ടാക്കിയ കടബാധ്യതയുടെ പകുതിയോളം പിണറായി സർക്കാർ മൂന്ന് വർഷം കൊണ്ട് സൃഷ്ടിച്ചു. ഇതുവരെ 47,827 കോടി രൂപയുടെ കടം ഈ സർക്കാർ ഉണ്ടാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാന്‍ ധനമന്ത്രി ശ്രമിച്ചുവെന്ന് രമേശ് ചെന്നിത്തല
കേരളത്തിലെ മുഴുവന്‍ സർക്കാരുകളും ഉണ്ടാക്കിയ കടബാധ്യതയുടെ പകുതിയോളം പിണറായി സർക്കാർ മൂന്ന് വർഷം കൊണ്ട് സൃഷ്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയാണ്. ധനകാര്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷത്തെ പദ്ധതികൾക്ക് ചെലവഴിക്കാന്‍ പണമില്ലാത്ത അവസ്ഥയാണ്. അധികാര വികേന്ദ്രീകരണത്തിന് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങൾ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവന്‍ സർക്കാരുകളും ഉണ്ടാക്കിയ കടബാധ്യതയുടെ പകുതിയോളം പിണറായി സർക്കാർ മൂന്ന് വർഷം കൊണ്ട് സൃഷ്ടിച്ചു. ഇതുവരെ 47,827 കോടി രൂപയുടെ കടം ഈ സർക്കാർ ഉണ്ടാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
chennithala at sabha
Conclusion: