രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭാ തെരഞ്ഞെടുപ്പിനായി കഠിനമായി പ്രവർത്തിച്ചു എന്ന് ശിവസേന. എക്സിറ്റ് പോൾ ഫലം അല്ല മറിച്ച് ജനങ്ങളുടെ താൽപര്യമാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരും എന്നത് ഉറപ്പാണ്. 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലോക്സഭയിൽ ആവശ്യത്തിന് എംപിമാർ ഉണ്ടായിരുന്നില്ല. അതിനാൽ പ്രതിപക്ഷം എന്ന സ്ഥാനം അവർക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് രാഹുൽഗാന്ധി തന്നെ ആയിരിക്കും. അത് രാഹുലിന്‍റെ വിജയമായി പരിഗണിക്കണം എന്നും ശിവസേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ സർവേ പ്രകാരം എൻഡിഎ വീണ്ടും അധികാരത്തിൽ വരും എന്നാണ് വിലയിരുത്തൽ. ഏപ്രിൽ 11ന് ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് മെയ് 19നാണ് അവസാനിച്ചത്.