ETV Bharat / briefs

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതിനെതിരെ വനംമന്ത്രി

"ജനങ്ങളുടെ സുരക്ഷക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്" - മന്ത്രി കെ രാജു (ഫേസ്ബുക്ക് പോസ്റ്റില്‍)

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍
author img

By

Published : May 7, 2019, 7:55 PM IST

Updated : May 8, 2019, 3:21 AM IST

തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിപ്പിക്കുന്നത് അഭികാമ്യമല്ലെന്ന് വനംമന്ത്രി കെ രാജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കേവല ആവേശപ്രകടനത്തിനല്ല, ജനങ്ങളുടെ സുരക്ഷക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്‍റെ മികവുകൊണ്ട് വലിയൊരു ആള്‍ക്കൂട്ടത്തിനിടെ എഴുന്നള്ളിച്ചാല്‍ അത് ദുരന്തമായി മാറാനുള്ള സാധ്യതയുണ്ട്. ആനയെ പരിശോധിച്ച വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എഴുന്നള്ളിക്കുന്നത് വിലക്കിയിട്ടുണ്ട്. കാഴ്ചയില്ലാത്ത ആനയെ അമിത ജോലി ഭാരം ഏല്‍പ്പിച്ച് ഉടമസ്ഥര്‍ പീഡിപ്പിക്കുകയാണ്. ഫെബ്രുവരിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ ആന 2009 മുതല്‍ ഏഴ് പേരുടെ മരണത്തിന് കാരണമായെന്നും മന്ത്രി ഓര്‍മിപ്പിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ, കുനത്തൂർ കേശവൻ എന്നീ ആനകളെയും രാമചന്ദ്രന്‍ കൊലപ്പെടുത്തി. എല്ലാ വശങ്ങളിലുമായി നാല് പാപ്പാന്മാരുടെ സഹായത്തിലാണ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം കലക്ടര്‍ക്കാണ്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻവർഷങ്ങളിലെ പോലെ തന്നെ യാതൊരു തടസവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെതിരെ വനംമന്ത്രി

അക്രമാസക്തനായ ആനയെ എഴുന്നള്ളിക്കേണ്ടെന്ന തന്‍റെ തീരുമാനം പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ ടിവി അനുപമയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പൂര വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന കുറ്റൂർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് രാമചന്ദ്രൻ ആയിരുന്നു. ആനക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന് ആവശ്യപ്പെട്ട് ആനയുടമകളുടേയും ഉത്സവ കമ്മിറ്റിയുടേയും ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹര്‍ജി തള്ളിയാല്‍ രാമചന്ദ്രന് പകരം കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ എറണാകുളം ശിവകുമാറാകും പൂരത്തിനെത്തുക.

Intro:കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉൽസവ എഴുന്നള്ളിപ്പിൽ സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി കെ രാജു. ഫെയ്സ് ബുക്കിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.കാഴ്ചയില്ലാത്ത ആനയെ അമിത ജോലിഭാരം ഏൽപ്പിച്ചു ഉടമസ്ഥർ കഠിനമായി പീഡിപ്പിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Body:കേവല ആവേശപ്രകടനത്തിനല്ല, ജനങ്ങളുടെ സുരക്ഷക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും, മന്ത്രി കെ.രാജു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി പൂര വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന കുറ്റർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് രാമചന്ദ്രൻ ആയിരുന്നു.രാമചന്ദ്രന് പകരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാറാണ് ഇത്തവണ പകരമെത്തുക.ആനയെ അമിതമായി ജോലിഭാരം എടുപ്പിച്ച് ഉടമസ്ഥർ പീഡിപ്പിക്കുകയാണെന്ന് മന്ത്രി പറയുന്നു. എല്ലാ വശങ്ങളിലുമായി നാല് പാപ്പാന്മാരുടെ സഹായത്തിലാണ് ഉൽസവങ്ങളിൽ എഴുന്നള്ളിക്കുന്നത്.2009 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏഴ് പേരെ കൊലപ്പെടുത്തി.തിരുവമ്പാടി ചന്ദ്രശേഖരൻ, കുനത്തൂർ കേശവൻ എന്നീ ആനകളെയും കൊലപ്പെടുത്തി.തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ എഴുന്നള്ളിച്ച ആനയുടെ പിണക്കമോ പ്രതികരണമോ പോലും സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

Conclusion:വിദഗ്ദ സമിതി പരിശോധിച്ച് റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തത്.ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അധികാരം കലക്ടർക്കാണ്. ജനങ്ങൾക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്.ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻവർഷങ്ങളിലെ പോലെ തന്നെ യാതൊരു തടസവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നത്.ഇതോടെ തൃശൂർ പൂരത്തിനോടനുബന്ധിച്ച ചടങ്ങുകൾക്ക് രാമചന്ദ്രനെ പങ്കെടുപ്പിക്കില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : May 8, 2019, 3:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.