ശ്രീനഗർ: ജമ്മു-കശ്മീരിലെ മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യത്തിന് നേരെ ഷെല്ലാക്രമണവും നടത്തിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആളപായം ഇല്ലെന്നും സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയിൽ കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനങ്ങളിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. തീവ്രവാദികൾക്ക് നുഴഞ്ഞുകയറുന്നതിനുള്ള അവസരം നൽകുന്നതിനായിട്ടാണ് പാകിസ്ഥാൻ വെടിനിർത്തൽ നിയമലംഘനങ്ങൾ നടത്തുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
രണ്ടാഴ്ചയായി പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനങ്ങളിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്