ഇസ്ലാമാബാദ്: ചമാൻ നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്തു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചിരുന്നതായാണ് ലഭിച്ച വിവരം. സ്ഫോടനത്തെ തുടർന്ന് സമീപത്തെ മെക്കാനിക്ക് കടയും പൂർണമായി കത്തിനശിച്ചു.
പരിക്കേറ്റവരെ സുരക്ഷാസേന ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ഒരു തീവ്രവാദ സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദുഃഖം രേഖപ്പെടുത്തി. കുറച്ച് മാസങ്ങളായി ബലൂചിസ്ഥാനിൽ ആക്രമണങ്ങൾ വർധിക്കുകയാണ്. ജൂലൈ 21ന് തുർബത്ത് ബസാറിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.