ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ ആരോഗ്യസ്ഥിതി വിവരിച്ച് കൊണ്ട് മരുമകൾ നിഷ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="">
കുറിപ്പിന്‍റെ പൂർണരൂപം:
അച്ചാച്ചൻ എന്നും ഒരു പോരാളി ആണ്. ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോൺകോളുകൾ ലഭിക്കുന്നത് കൊണ്ടാണ്. ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾ നന്ദിപറയുന്നു. കുറേ കാലമായി അച്ചാച്ചൻ ഒരു COPD പേഷ്യന്റാണ്. COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്. ഈയിടെയായി ചിലസമയങ്ങളിൽ ശരീരത്തിലെ ഓക്സിജൻ ആഗിരണത്തിന്റെ ലെവൽ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാൽ മെഡിക്കേഷനിലാണ് അച്ചാച്ചൻ. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അച്ചാച്ചൻ വെന്‍റിലേറ്റര്‍ സഹായത്തിലല്ല എന്നുള്ളതാണ്. ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാർഗനിർദേശങ്ങൾ അച്ചാച്ചൻ നൽകുകയും ചെയ്യുന്നുണ്ട്. അച്ചാച്ചനുവേണ്ടി ദയവായി തുടർന്നും പ്രാർത്ഥിക്കുക. കരിങ്ങോഴയ്ക്കൽ കുടുംബം നിങ്ങളോരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും ഒരിക്കൽക്കൂടി നന്ദിപറയുന്നുവെന്നും നിഷ ഫേസ്ബുക്കില്‍ കുറിച്ചു.