ETV Bharat / briefs

നിപ; തൃശ്ശൂരില്‍ 34 പേർ നിരീക്ഷണത്തിൽ

ജൂൺ അവസാനം വരെ നിരീക്ഷണം നീളുമെന്ന് തൃശ്ശൂര്‍ ഡിഎംഒ കെ ജെ റീന

nipa
author img

By

Published : Jun 3, 2019, 4:02 PM IST

Updated : Jun 3, 2019, 5:22 PM IST

തൃശ്ശൂർ: നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂരില്‍ 34 പേർ നിരീക്ഷണത്തിൽ. കൊച്ചിയില്‍ ചികിത്സയിൽ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയവര്‍ക്കാണ് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത്.

നിപ; തൃശ്ശൂരില്‍ 34 പേർ നിരീക്ഷണത്തിൽ

പഠനത്തിന്‍റെ ഭാഗമായുള്ള തൊഴിൽ പരിശീലനത്തിനായി തൃശ്ശൂരിൽ എത്തിയ യുവാവിന് മുമ്പേ പനിയുണ്ടായിരുന്നു. തലച്ചോറിനെ ബാധിക്കുന്ന നിപ രോഗലക്ഷണങ്ങളാണ് രോഗിക്ക് ഉള്ളത്. ഇയാൾ താമസിച്ചിരുന്ന തൃശ്ശൂരിലെ മുറിയിൽ ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും അടങ്ങുന്ന 34 പേരും ജില്ലക്ക് പുറത്തുള്ള 16 പേരുമാണ്‌ ഇപ്പോൾ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിൽ ഉള്ളത്.

യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ അന്നേ ദിവസം ആശുപത്രിയിലെത്തിയ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും രോഗികളെയും നിരീക്ഷണത്തിൽ കൊണ്ടുവരും. ഇപ്പോഴത്തെ നിരീക്ഷണം ജൂൺ അവസാനം വരെ നീളുമെന്നും തൃശ്ശൂര്‍ ഡിഎംഒ കെ ജെ റീന പറഞ്ഞു.

തൃശ്ശൂരിൽ നിപ വൈറസ് സ്ഥിരീകരിച്ചാൽ നേരിടേണ്ട നടപടികളും മുൻകരുതലുകളും ചർച്ചചെയ്യുന്നതിനായി ജില്ലാ കലക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ ക്യാമ്പ് ഓഫീസിൽ അവലോകന യോഗം ചേർന്നു.

Intro:നിപ വൈറസുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ 34 പേർ നിരീക്ഷണത്തിൽ.ചികിത്സയിൽ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയവരെയാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ ഏർപ്പെടിത്തിയത്.

Body:
പഠനത്തിന്റെ ഭാഗമായുള്ള തൊഴിൽ പരിശീലനത്തിനായി തൃശ്ശൂരിൽ എത്തിയ യുവാവിന് മുൻപേ രോഗബാധയുണ്ടായിരുന്നു.തലച്ചോറിനെ  ബാധിക്കുന്ന നിപ രോഗലക്ഷണങ്ങൾ ആണ് രോഗിക്ക് ഉള്ളത്.ഇയാൾ താമസിച്ചിരുന്ന തൃശ്ശൂരിലെ മുറിയിൽ ഒപ്പമുണ്ടായിരുന്ന മറ്റ് 5 പേർ അടങ്ങുന്ന 34 പേരും ജില്ലക്ക് പുറത്തുള്ള 16 പേരുമാണ്‌ ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ ഉള്ളത്.യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയുരുന്നതായി വിവരം ലഭിരുന്നുവെന്നും.അതിനാൽ അന്നേ ദിവസം ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആ സമയം എത്തിയ രോഗികളേയും നിരീക്ഷണത്തിൽ കൊണ്ടുവരുമെന്നും ഇപ്പോഴത്തെ നിരീക്ഷണ പ്രക്രിയ ജൂൺ അവസാനം നീളുമെന്നും തൃശൂർ ഡിഎംഒ കെ.ജെ റീന പറഞ്ഞു. 

byte കെ.ജെ റീന (തൃശൂർ ഡി എം ഒ)

Conclusion:തൃശ്ശൂരിൽ നിപ്പ വൈറസ് സ്ഥിതീകരിച്ചാൽ നേരിടേണ്ട നടപടികളും മുൻകരുതലുകളും ചർച്ചചെയ്യുന്നതിനായി ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ക്യാംപ് ഓഫീസിൽ അവലോകന യോഗം ചേരുകയും ചെയ്തു.സംഭവത്തിൽ കടുത്ത ജാഗ്രത നിർദേശങ്ങളാണ് ആരോഗ്യ വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jun 3, 2019, 5:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.