ETV Bharat / briefs

പരീക്ഷാ ക്രമക്കേട്; വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഇന്ന്

ഒളിവില്‍ പോയ അധ്യാപകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതം

പരീക്ഷാ ക്രമക്കേട്: സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും
author img

By

Published : May 16, 2019, 9:38 AM IST

കോഴിക്കോട്: നീലേശ്വരം സ്കൂളിലെ പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും. വ്യാപക ക്രമക്കേട് നടന്നതായി ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

അതിനിടെ, കേസിൽ ഒളിവിൽ പോയ മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കി. കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മറ്റ് പ്രതികളും മുൻകൂർ ജാമ്യം തേടി ജില്ലാകോടതിയെ സമീപിച്ചേക്കും.

Intro:Body:

കോഴിക്കോട്: നീലേശ്വരം സ്കൂളിലെ പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും. വ്യാപക ക്രമക്കേട് നടന്നെന്ന റിപ്പോർട്ട്  ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. അതിനിടെ, കേസിൽ ഒളിവിൽ പോയ മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കി. 

കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മറ്റ് പ്രതികളും മുൻകൂർ ജാമ്യം തേടി ജില്ലാകോടതിയെ സമീപിച്ചേക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.