എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി കൂടിയായ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ജില്ലയിലെ 21 പ്രശ്നബാധിത കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍, കുടിവെള്ളം, രണ്ടായിരത്തോളം ഭിന്നശേഷിക്കാര്‍ക്ക് വാഹനസൗകര്യം എന്നിവ ഏർപ്പെടുത്തി. ചാലക്കുടിയിലെ വോട്ടിങ് യന്ത്രങ്ങൾ കളമശ്ശേരി പോളിടെക്നിക്കിലും, കുസാറ്റിൽ എറണാകുളത്തിന്‍റെ വോട്ട് യന്ത്രങ്ങളും സൂക്ഷിക്കും. 14052 ഉദ്യോഗസ്ഥരെയാണ് ഇരുമണ്ഡലങ്ങളിലുമായി തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിന് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. 70 ലക്ഷത്തിനു മുകളിൽ പണം വിനിയോഗിച്ചാൽ നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഇവര്‍ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണെന്നും കലക്ടര്‍ അറിയിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയാണ് ജില്ലാഭരണകൂടത്തിന്‍റെ ലക്ഷ്യം. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ഇത്തവണ രണ്ടു മണ്ഡലങ്ങളിലും പോളിങ് 80 ശതമാനത്തിനു മുകളിൽ പ്രതീക്ഷിക്കുന്നതായും സഫറുള്ള പറഞ്ഞു. എറണാകുളം ജില്ലയിൽ 2486705 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതിൽ 1221232 പേർ പുരുഷന്മാരും 1265458 പേർ സ്ത്രീകളും 15 പേര്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജം: എറണാകുളം ജില്ലാ കലക്ടര്‍ - ചാലക്കുടി
സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഇവര്‍ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണെന്നും മുഹമ്മദ് വൈ സഫറുള്ള.
![തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജം: എറണാകുളം ജില്ലാ കലക്ടര്‍](https://etvbharatimages.akamaized.net/etvbharat/images/768-512-3066530-thumbnail-3x2-ekm-collector.jpg?imwidth=3840)
എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി കൂടിയായ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ജില്ലയിലെ 21 പ്രശ്നബാധിത കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍, കുടിവെള്ളം, രണ്ടായിരത്തോളം ഭിന്നശേഷിക്കാര്‍ക്ക് വാഹനസൗകര്യം എന്നിവ ഏർപ്പെടുത്തി. ചാലക്കുടിയിലെ വോട്ടിങ് യന്ത്രങ്ങൾ കളമശ്ശേരി പോളിടെക്നിക്കിലും, കുസാറ്റിൽ എറണാകുളത്തിന്‍റെ വോട്ട് യന്ത്രങ്ങളും സൂക്ഷിക്കും. 14052 ഉദ്യോഗസ്ഥരെയാണ് ഇരുമണ്ഡലങ്ങളിലുമായി തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിന് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. 70 ലക്ഷത്തിനു മുകളിൽ പണം വിനിയോഗിച്ചാൽ നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഇവര്‍ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണെന്നും കലക്ടര്‍ അറിയിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയാണ് ജില്ലാഭരണകൂടത്തിന്‍റെ ലക്ഷ്യം. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ഇത്തവണ രണ്ടു മണ്ഡലങ്ങളിലും പോളിങ് 80 ശതമാനത്തിനു മുകളിൽ പ്രതീക്ഷിക്കുന്നതായും സഫറുള്ള പറഞ്ഞു. എറണാകുളം ജില്ലയിൽ 2486705 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതിൽ 1221232 പേർ പുരുഷന്മാരും 1265458 പേർ സ്ത്രീകളും 15 പേര്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
Body:എറണാകുളം ,ചാലക്കുടി മണ്ഡലങ്ങളിൽ വോട്ടിങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് y സഫറുള്ള അറിയിച്ചു. എറണാകുളം ജില്ലയിൽ 2486705 വോട്ടർമാരാണ് ആകെ ഉള്ളത് ഇതിൽ 1221232 പേർ പുരുഷന്മാരും 1265458 പേർ സ്ത്രീകളുമാണ് .ജില്ലയിൽ 15 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വോട്ടർമാരും ഉണ്ട്. വോട്ടിങ് കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശപ്രകാരമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയത് .കുടിവെള്ളം സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തി. ചാലക്കുടിയിലെ വോട്ടിങ് യന്ത്രങ്ങൾ കളമശ്ശേരി പോളിടെക്നികിലും, കുസാറ്റിൽ എറണാകുളത്തിൻറെ വോട്ട് യന്ത്രങ്ങളും സൂക്ഷിക്കും. വോട്ട് എണ്ണുന്നത് വരെ മറ്റാരെയും ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല. 21 പ്രശ്നബാധിത ബൂത്തുകളാണ് എറണാകുളം ജില്ലയിലുള്ളത്. പ്രത്യേക ശ്രദ്ധ നൽകി ഇവിടങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് ഭിന്നശേഷിക്കാരായ ആളുകൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം അപേക്ഷകളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ഭിന്നശേഷിക്കാരായ വർ വോട്ട് രേഖപ്പെടുത്തി തിരിച്ച് സുരക്ഷിതരായി എത്തിയിട്ടുണ്ടോ എന്നും ജില്ലാ ഭരണാധികാരി ഉറപ്പുവരുത്തും. 1405 2 ഉദ്യോഗസ്ഥരെയാണ് എറണാകുളം ചാലക്കുടി ലോകസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. സാമ്പത്തികമായ സ്ഥാനാർഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിന് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട് .70 ലക്ഷത്തിനു മുകളിൽ പണം വിനിയോഗിച്ചാൽ നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇത്തരക്കാരെ സൈബർ സെൽ നിരീക്ഷിച്ചുവരികയാണ്. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയാണ് ജില്ലാഭരണകൂടത്തിന് ലക്ഷ്യം .എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു .ഈ പ്രാവശ്യം രണ്ടു മണ്ഡലങ്ങളിലും 80 ശതമാനത്തിനു മുകളിൽ വോട്ടിംഗ് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടർ പറഞ്ഞു Etv Bharat Kochi
Conclusion: