ETV Bharat / briefs

യോഗിയുടെ വൈറസ് പരാമർശത്തെ പിന്തുണച്ച് ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ - മുസ്‌‍ലിം ലീഗ്

യോഗി ആദിത്യനാഥിന്‍റെ വൈറസ് പരാമർശത്തിന് എതിരെ മുസ്‌‍ലിം ലീഗ് പ്രതിഷേധം ശക്തമാക്കുമ്പോൾ വൈറസ് പരാമർശം ശരിയാണെന്ന നിലപാടുമായി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ അബ്ദുൽ റഷീദ് അൻസാരി.

ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ അബ്ദുൽ റഷീദ് അൻസാരി
author img

By

Published : Apr 8, 2019, 3:45 PM IST

Updated : Apr 8, 2019, 3:58 PM IST

തിരുവനന്തപുരം: മുസ്‌ലിംലീഗിനെ കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വൈറസ് പരാമർശം വളരെ ശരിയാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ അബ്ദുൽ റഷീദ് അൻസാരി. ലീഗ് രാഷ്ട്രത്തിന്‍റെയും സമൂഹത്തിന്‍റെയും ആരോഗ്യത്തിന് നല്ലതല്ല. അവരുടെ പ്രസംഗങ്ങളും നിലപാടുകളും രാജ്യത്തിന്‍റെ സാഹോദര്യം തകർക്കുന്നതാണ്. അതുകൊണ്ടുതന്നെ യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് അൻസാരി പറഞ്ഞു. നെഹ്റു അകറ്റിനിർത്തിയിരുന്ന മുസ്ലിംലീഗിനെ ഒരു സീറ്റിനുവേണ്ടി ഒപ്പം കൂട്ടുന്ന കോൺഗ്രസിന്‍റെ നടപടി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം, വൈറസ് പരാമർശത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുസ്‍ലിം ലീഗ് പരാതി നൽകുമെന്ന് അറിയിച്ചു. ലീഗിനെതിരെ വർഗീയ പ്രചാരണം നടത്തുന്ന നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുക, യോഗി ആദിത്യനാഥ്, മഞ്ജീന്ദർ എസ് സിർസ എന്നിവർക്കുമെതിരെ ഐപിസി 153 എ (മതസ്പർധ വളർത്തൽ) വകുപ്പ് അനുസരിച്ച് കേസെടുക്കുക, പാകിസ്ഥാൻ ദേശീയപതാകയുമായി ചേർത്ത് ലീഗ് പതാകയെ ആക്ഷേപിക്കുന്നത് തടയുക, തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനു നടപടിയെടുക്കുക എന്നിവയാണ് ലീഗ് ആവശ്യപ്പെടുക.

Intro:മുസ്‌ലിംലീഗിനെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പരാമർശം വളരെ ശരിയാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ അബ്ദുൽ റഷീദ് അൻസാരി. ലീഗ് രാഷ്ട്രത്തിന്റെ യും സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതല്ല. അവരുടെ പ്രസംഗങ്ങളും നിലപാടുകളും രാജ്യത്തിന്റെ സാഹോദര്യം തകർക്കുന്നതാണ്. അതുകൊണ്ടുതന്നെ യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് അൻസാരി പറഞ്ഞു. നെഹ്റു അകറ്റിനിർത്തിയിരുന്ന മുസ്ലിംലീഗിനെ ഒരു സീറ്റിനുവേണ്ടി ഒപ്പം കൂട്ടുന്ന കോൺഗ്രസിൻറെ നടപടി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു

Body:....

Conclusion:.....
Last Updated : Apr 8, 2019, 3:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.