ലക്നൗ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമ്ലോഹരയില്‍ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തതായി പൊലീസ്. മണിശങ്കര്‍ മിശ്ര (35) യെയാണ് വെള്ളിയാഴ്ച വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഓറന്‍ ചൗക്കി സബ് ഇന്‍സ്പെക്ടറിന്റെ സുല്‍ത്താന്‍ സിങ് പറഞ്ഞു.
സൂറത്തിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന മണിശങ്കറും ഭാര്യയും ലോക്ക് ഡൗണ്‍ പ്രതിസന്ധിയുള്ളതിനാല്‍ ഇരുപത് ദിവസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയതെന്ന് മണിശങ്കറിന്റെ പിതാവ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.