ETV Bharat / briefs

ലാലിഗയില്‍ കിരീട പ്രതീക്ഷ സജീവമാക്കി മെസിയും കൂട്ടരും

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ ലൂയി സുവാരസിന്‍റെ മറുപടിയില്ലാത്ത ഒരു ഗോളിന് എസ്പാനിയോളിനെ പരാജയപ്പെടുത്തി. ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും സുവാരസ് സ്വന്തമാക്കി.

ബാഴ്‌സലോണ വാര്‍ത്ത ലാലിഗ വാര്‍ത്ത barcelona news laliga news
മെസി
author img

By

Published : Jul 9, 2020, 3:30 PM IST

ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ. ഹോം മത്സരത്തില്‍ ദുര്‍ബലരായ എസ്പാനിയോളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ 55-ാം മിനിട്ടില്‍ യുറ‍ുഗ്വായ് താരം ലൂയി സുവാരസാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്.

സുവാരസിന്‍റെ അക്കൗണ്ടില്‍ ബാഴ്‌സലോണക്ക് വേണ്ടിയുള്ള 195-ാമത്തെ ഗോളാണ് ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ പിറന്നത്. ഇതോടെ ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി സുവാരസ് മാറി. പട്ടികയില്‍ ഒന്നാം സ്ഥനത്ത് 630 ഗോളുമായി സൂപ്പര്‍ താരം ലയണല്‍ മെസിയാണ്. രണ്ടാം സ്ഥാനത്ത് 232 ഗോളുമായി റോഡ്രിഗസും.

രണ്ടാം പകുതിയുടെ 50-ാം മിനിട്ടില്‍ ബാഴ്‌സയുടെ മുന്നേറ്റ താരം ആന്‍സു ഫാറ്റിയും 53-ാം മിനിട്ടില്‍ എസ്പാനിയോൾ താരം പോള്‍ ലൊസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതേ തുടര്‍ന്ന് ഇരു ടീമുകളും 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന്‍റെ മുന്‍തൂക്കം ഒരു പോയിന്‍റായി കുറഞ്ഞു. പട്ടികയില്‍ റയലിന് 77 പോയിന്‍റും ബാഴ്‌സലോണക്ക് 76 പോയിന്‍റുമാണ് ഉള്ളത്. ബാഴ്‌സലോണക്ക് മൂന്ന് മത്സരങ്ങളും റയലിന് നാല് മത്സരങ്ങളുമാണ് ബാക്കിയുള്ളത്.

അതേസമയം ബാഴ്‌സലോണയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ എസ്പാനിയോള്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപെടുമെന്ന് ഏതാണ്ട് ഉറപ്പായി. പോയിന്‍റ് പട്ടകയില്‍ അവസാന സ്ഥാനത്തുള്ള എസ്പാനിയോളിന് 24 പോയിന്‍റാണ് ഉള്ളത്. ലീഗില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ 11 പോയിന്‍റ് സ്വന്തമാക്കിയാലെ എസ്പാനിയോളിന് സുരക്ഷിത സ്ഥാനം ഉറപ്പിക്കാനാകൂ. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ആല്‍വേസിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.