ETV Bharat / briefs

ടോട്ടനത്തിന്‍റെ പോരാട്ടവീര്യം ചോര്‍ന്നതായി പരിശീലകന്‍ മൗറീന്യോ - മൗറീന്യോ വാര്‍ത്ത

കഴിഞ്ഞ ദിവസം ഷെഫീല്‍ഡ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട സാഹചര്യത്തിലാണ് പരിശീലകന്‍ ഹോസെ മൗറീന്യോയുടെ പ്രതികരണം

mourinho news tottenham news മൗറീന്യോ വാര്‍ത്ത ടോട്ടനം വാര്‍ത്ത
മൗറീന്യോ
author img

By

Published : Jul 4, 2020, 10:50 PM IST

ലണ്ടന്‍: പോരാട്ടവീര്യം ചോര്‍ന്നത് കാരണമാണ് ഷെഫീല്‍ഡ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ ടോട്ടനം പരാജയപ്പെട്ടതെന്ന് പരിശീലകന്‍ ഹോസെ മൗറീന്യോ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജൂലൈ രണ്ടിന് നടന്ന മത്സരത്തില്‍ ടോട്ടനം പരാജയപ്പെട്ടത്. ടോട്ടനത്തിന്‍റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെന്ന സ്വപ്‌നത്തിനും യൂറോപ്പ ലീഗ് പൊസിഷനും മത്സരഫലം തിരിച്ചടിയായെന്ന് മൗറീന്യോ പറഞ്ഞു. ടീമിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിലാണ് താന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരാജയം തന്നെ വല്ലാതെ അലട്ടിയെന്നും മൗറീന്യോ പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് മൗറീന്യോ ടോട്ടനത്തിന്‍റെ പരിശീലകനായി ചുമതല ഏല്‍ക്കുന്നത്. അതിന് മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പോയിന്‍റ് ടേബിളില്‍ 14ാം സ്ഥനത്തായിരുന്ന ടോട്ടനത്തെ അദ്ദേഹം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്തി. നിലവില്‍ ടോട്ടനം പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ലീഗില്‍ ഇനി ആറ് മത്സരങ്ങളാണ് ടോട്ടനത്തിന് ശേഷിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ ടോട്ടനത്തിന് ഇപ്പോഴും സാധ്യതയുണ്ട്. ജൂലൈ ഏഴിന് നടക്കുന്ന അടുത്ത മത്സരത്തില്‍ എവര്‍ട്ടണാണ് ടോട്ടനത്തിന്‍റെ എതിരാളികള്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ജൂലൈ 19ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരം മാത്രമെ ടോട്ടനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയുള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.