ETV Bharat / briefs

നിപയില്‍ ആശങ്ക വേണ്ട, മുന്നൊരുക്കങ്ങള്‍ എടുത്തുകഴിഞ്ഞു: മലപ്പുറം ജില്ലാകലക്ടര്‍ - നിപ സ്ഥിരീകരിച്ച സഹചര്യത്തിൽ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവധി ദിനമായ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്

നിപ: ആശങ്ക വേണ്ട
author img

By

Published : Jun 5, 2019, 6:33 AM IST

മലപ്പുറം: എറണാകുളം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്നൊരുക്കങ്ങള്‍ എടുത്തുകഴിഞ്ഞതായും മലപ്പുറം ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യത്തിൽ അവധി ദിനമായ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒ പി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ഫീവര്‍ വാര്‍ഡുകളും ഐസൊലേഷന്‍ വാര്‍ഡുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.

ആരോഗ്യകേന്ദ്രങ്ങളില്‍ ചുമയുമായി എത്തുന്നവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യുകയും കഫ് കോര്‍ണര്‍ സജ്ജീകരിക്കുകയും ചെയ്യും. പനി കൂടുതലാണെങ്കില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ ബി സി ഗൈഡ്‌ലൈന്‍ പതിക്കും. ഇത്തരത്തിൽ ആശുപത്രികളില്‍ എത്തുന്ന രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഎംഒ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Intro:Body:

മലപ്പുറം: എറണാകുളം ജില്ലയില്‍ നിപ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയില്‍ ഇല്ലെന്നും മുന്നൊരുക്കങ്ങള്‍ ഫലപ്രദമാണെന്നും ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

അവധി ദിനമായ ഇന്ന് (ജൂണ്‍ 5) സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. ഒ.പി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണ്.  മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും  പരിശീലനം നല്‍കിയിട്ടുണ്ട്.   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.  സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഫീവര്‍ വാര്‍ഡുകള്‍  പ്രത്യേകം സജ്ജീകരിക്കും. ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.

ആരോഗ്യകേന്ദ്രങ്ങളില്‍ ചുമയുമായി എത്തുന്നവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യും. കഫ് കോര്‍ണര്‍ സജ്ജീകരിക്കും. പനി കൂടുതലാണെങ്കില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ സജ്ജമാക്കും.  എല്ലാ ആശുപത്രികളിലും എ.ബി.സി ഗൈഡ്‌ലൈന്‍  പതിക്കും. ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഎംഒ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.