ETV Bharat / briefs

കേരളത്തിൽ യുഡിഎഫ് തരംഗം - യുഡിഎഫ്

സർവേകളും എക്സിറ്റ് പോളുകളും പോലും കാണാത്ത മികച്ച വിജയമാണ് കേരളത്തിൽ യുഡിഎഫ് നേടിയത്. 20 മണ്ഡലങ്ങളിൽ 19 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്.

കേരളത്തിൽ യുഡിഎഫ് തരംഗം
author img

By

Published : May 24, 2019, 2:17 AM IST

Updated : May 24, 2019, 6:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ശേഷിക്കേ 122 നിയോജക മണ്ഡലങ്ങളിൽ മേൽക്കൈ ഉറപ്പിച്ച് യുഡിഎഫ്. ഇടതു മുന്നണിക്ക് ആശ്വാസ വിജയം നേടാനായ ആലപ്പുഴയിൽ പോലും രണ്ടിടത്ത് മാത്രമാണ് എൽഡിഎഫ് മുന്നിലെത്തിയത്. 98 സീറ്റുകൾ നേടിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിൽ വന്നത്.

കേരളത്തിൽ യുഡിഎഫ് തരംഗം

നിയമസഭാ മണ്ഡലങ്ങളുടെ കണക്കെടുക്കുമ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് മൃഗീയ ഭൂരിപക്ഷമാണ്. തിരുവനന്തപുരം ജില്ലയിൽ നേമം മണ്ഡലത്തിൽ ബിജെപിക്കും നെടുമങ്ങാട്ട് എൽഡിഎഫിനുമാണ് ഭൂരിപക്ഷം. കൊല്ലത്ത് കഴിഞ്ഞ തവണ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയമായിരുന്നുവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മുന്നേറ്റം. പത്തനംതിട്ടയിൽ ഒരിടത്തും എൽഡിഎഫിനോ ബിജെപിക്കോ മുന്നേറാൻ കഴിഞ്ഞില്ല. ബിജെപിയെ പിന്തുണച്ച പിസി ജോർജിന്‍റെ പൂഞ്ഞാറിലും യുഡിഎഫിനാണ് ലീഡ്. ആലപ്പുഴയിൽ ആശ്വാസ ജയം നേടിയെങ്കിലും ചേർത്തലയും കായംകുളത്തും മാത്രമാണ് എൽഡിഎഫ് മേൽക്കൈ നേടിയത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾ പൂർണമായും യുഡിഎഫിനൊപ്പം നിന്നു. പാലക്കാട് ജില്ലയിൽ ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ ഒപ്പം നിന്നു എന്നത് ഇടത് മുന്നണിക്ക് ആശ്വാസമായി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒരിടത്തും എൽഡിഎഫ് ഭൂരിപക്ഷം നേടിയില്ല. കണ്ണൂർ ജില്ലയിൽ ധർമ്മടം, മട്ടന്നൂർ, കല്യാശ്ശേരി, കാസർകോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളും ഒപ്പം നിന്നത് മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകുന്നത്.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ശേഷിക്കേ 122 നിയോജക മണ്ഡലങ്ങളിൽ മേൽക്കൈ ഉറപ്പിച്ച് യുഡിഎഫ്. ഇടതു മുന്നണിക്ക് ആശ്വാസ വിജയം നേടാനായ ആലപ്പുഴയിൽ പോലും രണ്ടിടത്ത് മാത്രമാണ് എൽഡിഎഫ് മുന്നിലെത്തിയത്. 98 സീറ്റുകൾ നേടിയാണ് പിണറായി നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിൽ വന്നത്.

വി.ഒ

നിയമസഭാ മണ്ഡലങ്ങളുടെ കണക്കെടുക്കുമ്പോൾ ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് മൃഗീയ ഭൂരിപക്ഷമാണ്. തിരുവനന്തപുരം ജില്ലയിൽ നേമം മണ്ഡലത്തിൽ ബി.ജെപിയ്ക്കും നെടുമങ്ങാട്ട് എൽ ഡി.എഫിനുമാണ് ഭൂരിപക്ഷം .കൊല്ലത്ത് കഴിഞ്ഞ തവണ മുഴുവൻ മണ്ഡലങ്ങളിലും എൽ ഡി എഫിന് വിജയമായിരുന്നുവെങ്കിലും ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാന്ന് മുന്നേറ്റം. പത്തനം തിട്ടയിൽ ഒരിടത്തും എൽ ഡി എഫിനോ ബി ജെ പിയ്ക്കോ മുന്നേറ്റമില്ല . ബി.ജെപിയെ പിന്തുണച്ച പി.സി ജോർജിന്റെ പൂഞ്ഞാറിലും യു ഡി എഫിനാണ് ലീഡ്. ആലപ്പുഴയിൽ ആശ്വാസ ജയം നേടിയെങ്കിലും ചേർത്തലയും കായംകുളത്തും മാത്രമാണ് എൽഡിഎഫിന് മേൽക്കൈ.കോട്ടയം, ഇടുക്കി ,എറണാകുളം ,തൃശ്ശൂർ ജില്ലകൾ പൂർണമായും യു ഡി എഫിനൊപ്പം നിന്നു. പാലക്കാട് ജില്ലയിൽ ഷൊർണൂർ ,ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ ഒപ്പം നിന്നുവെന്നത് ഇടതു മുന്നണിക്ക് ആശ്വാസമായി. മലപ്പുറം കോഴിക്കോട് ,വയനാട് , ജില്ലകളിൽ ഒരിടത്തും എൽ.ഡി.എഫിന് ഭൂരിപക്ഷം നേടാനായില്ല. കണ്ണൂർ ജില്ലയിൽ ധർമ്മടം, മട്ടന്നൂർ ,കല്യാശ്ശേരി , കാസർകോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളും ഒപ്പം നിന്നുവെന്നത് മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകുന്നത്.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം

Last Updated : May 24, 2019, 6:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.