തിരുവനന്തപുരം: തണ്ണീർത്തടം സംരക്ഷിക്കാൻ നിയമം ഉണ്ടാക്കിയവർ തന്നെ അത് ലംഘിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടതുപക്ഷ സർക്കാരിന്‍റെ ഭാഗത്തുനിന്നാണ് ഇതുണ്ടാകുന്നതെന്ന കാര്യം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനമാണ് വേണ്ടത്. അല്ലാത്ത വികസനം നാടിനെ തകർക്കും. മനുഷ്യന്‍റെ അത്യാർത്തിയുടെയും ക്രൂരതയുടെയും ഫലമാണ് ഇപ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ. പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വഴിപാട് ആകരുത് പരിസ്ഥിതി പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ആസ്ഥാനത്തിന്റെ മുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.