ETV Bharat / briefs

പാഠം ഒന്ന് പാടത്തേക്ക്; നൂറുമേനി കൊയ്‌ത് അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂള്‍ - കൊയ്‌ത്തുത്സവം

സര്‍ക്കാരിന്‍റെ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിയുടെ ഭാഗമായി ആനവിരട്ടിയിലെ രണ്ടേക്കർ പാടത്താണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷി ചെയ്‌തത്

അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂള്‍  Adimaly SNDP Higher Secondary School  idukki news  koythulsavam  കൊയ്‌ത്തുത്സവം  ഇടുക്കി വാര്‍ത്തകള്‍
വിത്തെറിഞ്ഞ പാടത്ത് നൂറുമേനി കൊയ്‌ത് അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂള്‍
author img

By

Published : Mar 6, 2020, 1:25 PM IST

ഇടുക്കി: കൊയ്ത്തുത്സവം ആഘോഷമാക്കി അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. സര്‍ക്കാരിന്‍റെ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിയുടെ ഭാഗമായി ആനവിരട്ടിയിലെ രണ്ടേക്കർ പാഠശേഖരത്തിലിറക്കിയിരുന്ന നെല്‍കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി.

കൃഷിയിറക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്തിന്‍റെയും കൃഷിവകുപ്പിന്‍റെയും ആനവിരട്ടി പാടശേഖര സമിതിയുടെയും പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ഒത്തൊരുമയോടെ മണ്ണില്‍ വിത്തെറിഞ്ഞതോടെ നൂറുമേനി വിളവ് ലഭിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍ ബിജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൊയ്‌തെടുത്ത നെല്ല് അരിയാക്കി വിപണിയില്‍ എത്തിക്കുകയാണ് അടുത്ത ഘട്ടം. അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, പഞ്ചായത്തംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. പഠനത്തിനൊപ്പം പാടത്തുനിന്ന് കതിര്‍കൊയ്യാനായതിന്‍റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.