ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വാഹനത്തിലെത്തിയ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. അതേസമയം കൊലപാതകം രാഷ്ടീയ പ്രേരിതമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നും നേരത്തെയുണ്ടായ അക്രമസംഭവങ്ങളുടെ പ്രതികാരമായാണ് കൊലപാതകമെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കൃപേഷും ശരത്തും ഉൾപ്പടെ ഒമ്പതോളം കോൺഗ്രസ് പ്രവർത്തർക്കെതിരെ വധശ്രമം അടക്കെയുള്ള കുറ്റം ചുമത്തി ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തുമെന്ന് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക ടീമിനെ രൂപീകരിച്ചു.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)