കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അരക്കിലോ സ്വർണം പിടികൂടി. വന്ദേ ഭാരത് ദൗത്യത്തിൻ്റെ ഭാഗമായി ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ കാസർകോട് സ്വദേശിയിൽ ഇബ്രാഹിം ഖലീലിൽ നിന്നാണ് സ്വർണം പിടികൂടിയത്.
587 ഗ്രാം സ്വർണം കടത്തിയ ഇബ്രാഹിം ഖലീലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇതിന് 30, 55, 335 രൂപ വില വരും. കസ്റ്റംസ് അസി. കമ്മിഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.