ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 812 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതില്‍ 257 പേര്‍ സഞ്ചാരികളാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് തിരിച്ചറിഞ്ഞവരുടെ എണ്ണം 1,34,827ആയി. ആറ് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസഖ്യ 2018 ആയി ഉയര്‍ന്നു.
രോഗം കണ്ടെത്തിയവരില്‍ 347 പേര്‍ ജമ്മു ഡിവിഷനിലും 465 പേര്‍ കശ്മീര്‍ ഡിവിഷനിലുമാണ്. ഈ വര്‍ഷം സ്ഥിരീകരിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മാര്‍ച്ച് 15 വരെ 1000 സജീവ കേസുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
നാളുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ 20 ജില്ലകളില്‍ കൊവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ കണക്കനുസരിച്ച് കേന്ദ്ര ഭരണ പ്രദേശത്ത് 5035ത്തിലേറെ സജീവ കൊവിഡ് കേസുകളാണുള്ളത്. അതിനിടെ സംസ്ഥാനത്ത് 1,27,774 പേര്‍ രോഗമുക്തരായി.