ETV Bharat / briefs

ഐഎസ്‌എല്‍ പ്രീ സീസണ്‍: ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് - blasters lose news

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന് എതിരായ പ്രീ സീസണ്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ മാസം 20ന് ഗോവയിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക

ഐഎസ്‌എല്‍ ആരംഭിക്കുന്നു വാര്‍ത്ത blasters lose news isl starts news

author img

By

Published : Nov 10, 2020, 9:48 PM IST

പനാജി: ഐഎസ്‌എല്‍ ഏഴാം സീസണ് മുന്നോടിയായി നടന്ന പ്രീ സീസണ്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. മത്സരത്തില്‍ ആദ്യം മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല. ആന്‍റണി പില്‍കിങ്ടണിന്‍റെ ഇരട്ട ഗോളിലും ഇന്ത്യന്‍ താരം യുംനം ഗോപിയുടെ ഗോളിലൂടെയും ഈസ്റ്റ് ബംഗാള്‍ ജയം സ്വന്തമാക്കി. ഈ സീസണിലാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമാകുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തോളം പഴക്കമുള്ള ക്ലബാണ് ഈസ്റ്റ് ബംഗാള്‍.

ഇതിനകം മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ചു. ഹൈദരാബാദ് എഫ്‌സിയായിരുന്നു ആദ്യ മത്സരത്തിലെ എതിരാളി. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി. കെപി രാഹുലിന്‍റെ ഇരട്ട ഗോളുകളുടെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ ജയം. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. ഈ മാസം 14ന് ജംഷഡ്‌പൂര്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ നാലാമത്തെ പ്രീ സീസണ്‍ പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം സീസണ്‍ ആരംഭിക്കാന്‍ 10 ദിവസം കൂടിയേ ബാക്കിയുള്ളൂ. നവംബര്‍ 20ത് മുതല്‍ ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് പോരാട്ടം നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.