ETV Bharat / briefs

ഐ പി എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍ - കോവളം

സി സി ടി വി ദൃശ്യങ്ങളും ബൈക്കിന്‍റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതി പിടിയില്‍
author img

By

Published : May 7, 2019, 3:20 PM IST

Updated : May 7, 2019, 4:34 PM IST

കോവളം: പ്രഭാതസവാരിക്കിടെ ഐ പി എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. സി സി ടി വി ദൃശ്യങ്ങളും ബൈക്കിന്‍റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂന്തുറ സ്വദേശി സലീം പിടിയിലായത്.

1361 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ബൈക്ക് തിരുവനന്തപുരം രജിസ്ട്രേഷനല്ലെന്ന കണ്ടെത്തലില്‍ പൊലീസ് അന്വേഷണം കൊല്ലത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട പരാതികള്‍ സലീമിനെതിരെ ഉണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ആർ പ്രതാപൻ നായർ പറഞ്ഞു.

ഐ പി എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കഴിഞ്ഞ ദിവസം കോവളം ബൈപാസിലെ സര്‍വീസ് റോഡില്‍ പാച്ചല്ലൂർ കൊല്ലന്തറയ്ക്ക് സമീപത്തു വെച്ചാണ് തിരുവല്ലം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ ചുമതലയുള്ള ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

Intro:കോവളത്ത് പ്രഭാതസവാരിക്കിടെ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശി സലീം ആണ് പിടിയിലായത്.

ബൈക്കിൽ കടന്ന പ്രതിയെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ബൈക്കിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ യ അന്വേഷണത്തിലാണ് പിടികൂടിയത്. 1361 എന്ന നമ്പറിലുള്ള പാഷൻ പ്രോ ബൈക്ക് എന്ന വിവരം മാത്രമാണ് പോലീസിൻറെ പക്കൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിൽ ഈ രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്ക് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ കൊല്ലം ജില്ലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലം ജില്ലയിൽ നിന്ന് ഈ രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്ക് പൂന്തുറ സ്വദേശിയായ സലിം വാങ്ങിയിരുന്നതായി കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

സ്ത്രീകളെ ശല്യം ചെയ്തതു മായി ബന്ധപ്പെട്ട ചില പരാതികൾ സലീമിനെതിരെ ഉണ്ടെന്നും ഇതെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ആർ പ്രതാപൻ നായർ പറഞ്ഞു.

byte R prathapan nair
fort A C

Body:.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
Last Updated : May 7, 2019, 4:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.