ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 182 റൺസിന്‍റെ വിജയലക്ഷ്യം. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവില്‍ സൺറൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസെടുത്തു.
കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. ഐപിഎല്ലില്‍ ഒരു വർഷത്തിന് ശേഷം തിരികെയെത്തിയ വാർണർ ഹൈദരാബാദിന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. 53 പന്തില്‍ നിന്ന് 85 റൺസെടുത്ത വാർണർ സെഞ്ച്വറി കാണാതെയാണ് പുറത്തായത്. 39 റൺസെടുത്ത ജോണി ബെയർസ്റ്റോ വാർണർക്ക് മികച്ച പിന്തുണ നല്‍കി. 118 റൺസാണ് ഇരുവരും കൂടി ആദ്യ വിക്കറ്റില്‍ അടിച്ചുകൂട്ടിയത്. നിർണ്ണായകമായ 40 റൺസ് നേടി വിജയ് ശങ്കർ ടീമിന് മികച്ച സംഭാവന നല്‍കി.
Innings Break!
— IndianPremierLeague (@IPL) March 24, 2019 " class="align-text-top noRightClick twitterSection" data="
85 from Warner and a quick 40* from @vijayshankar260 propels @SunRisers to a total of 181/3 in 20 overs. The @KKRiders need 182 runs to win.
Scorecard - https://t.co/fEZf4tFXHJ #VIVOIPL #KKRvSRH pic.twitter.com/2WxZrwe61N
">Innings Break!
— IndianPremierLeague (@IPL) March 24, 2019
85 from Warner and a quick 40* from @vijayshankar260 propels @SunRisers to a total of 181/3 in 20 overs. The @KKRiders need 182 runs to win.
Scorecard - https://t.co/fEZf4tFXHJ #VIVOIPL #KKRvSRH pic.twitter.com/2WxZrwe61NInnings Break!
— IndianPremierLeague (@IPL) March 24, 2019
85 from Warner and a quick 40* from @vijayshankar260 propels @SunRisers to a total of 181/3 in 20 overs. The @KKRiders need 182 runs to win.
Scorecard - https://t.co/fEZf4tFXHJ #VIVOIPL #KKRvSRH pic.twitter.com/2WxZrwe61N
കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നോവറില്‍ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത ക്രിസ് ലിന്നിനെ ശക്കീബ് അല്‍ ഹസൻ പുറത്താക്കി.