ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സാബാ കരീം(53) ചുക്കാന്‍ പിടിക്കും. ടാലന്‍റ് സെര്‍ച്ച് ടീമിന്‍റെ ഹെഡായാണ് കരീമിനെ നിയോഗിച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനാണ് കരീം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 വര്‍ഷത്തെ പരിചയമുള്ള അദ്ദേഹം 34 ഏകദിനത്തിലും ഒരു ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.