ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയിന്‍ വില്യംസണും കൂട്ടരും ഡല്‍ഹിയിലെ മിനി ബയോ സെക്വയര്‍ ബബിളില്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള കിവീസ് ടീമിനെ നയിക്കുന്ന വില്യംസണെ കൂടാതെ കെയില്‍ ജാമിസണ്‍, മിച്ചല്‍ സാന്‍റ്നര്‍ ഫിസിയോ ടോമി സിംസെക് എന്നിവരും ബബിളിനുള്ളില്‍ കഴിയുന്നുണ്ട്.
ന്യൂസിലന്‍ഡ് സംഘം ഈ മാസം 11ന് മാത്രമെ ഇംഗ്ലണ്ടിലേക്ക് തിരിക്കൂ. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന കിവീസ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് ശേഷമെ നാട്ടിലേക്ക് മടങ്ങു. ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യയാണ് ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍. ന്യൂസിലന്‍ഡ് സംഘത്തിന്‍റെ ഭാഗമായ മുംബൈ ഇന്ത്യന്‍സിന്‍റെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ശനിയാഴ്‌ച ന്യൂസിലന്‍ഡിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവിടും. ശേഷം ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമാകും. ഐപിഎല്ലിന്‍റെ ഭാഗമായ ന്യൂസിലന്‍ഡ് സംഘത്തില്‍ പെട്ടവരുടെ യാത്രയാണ് സങ്കീര്‍ണമായി തുടരുന്നത്.
മെയ് 25 മുതല്‍ ജൂണ്‍ 14 വരെയാണ് ടെസ്റ്റ് പരമ്പര. തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും.