മാഞ്ചസ്റ്റര്‍: എഫ്എ കപ്പും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിടെ താരങ്ങളെ പ്രോത്സാഹിപ്പിച്ച് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള. എഫ്എ കപ്പ് സ്വന്തമാക്കിയാല്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ എളുപ്പത്തില്‍ തളക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിക്കുമെന്ന് ഗാര്‍ഡിയോള പറഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ സിറ്റി എഫ്എ കപ്പിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ച പശ്ചാത്തലത്തിലാണ് ഗാര്‍ഡിയോളയുടെ പ്രതികരണം. സെമി ഫൈനലില്‍ ന്യൂകാസല്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്.
എഫ്എ കപ്പ്; സെമി ലൈനപ്പായി https://www.etvbharat.com/malayalam/kerala/briefs/brief-news/fa-cup-semi-line-up-is-done/kerala20200629155200755
ഓഗസ്റ്റ് രണ്ടാം വാരം നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് 16-ാം റൗണ്ട് മത്സരത്തില്‍ റയല്‍ മാഡ്രിഡാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍. ഓരോ മത്സരവും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്ന് പറഞ്ഞ ഗാര്‍ഡിയോള എഫ്എ കപ്പും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കണമെന്ന ആഗ്രഹവും പങ്കുവച്ചു. കിരീടങ്ങള്‍ സ്വന്തമാക്കാനുള്ള അദ്യ കടമ്പ കടന്നു. എഫ്എ കപ്പ് സ്വന്തമാക്കുന്നതിലൂടെ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിനുള്ള ടീമിന്‍റെ തയാറെടുപ്പ് പൂര്‍ത്തിയാക്കാനാണ് ഗാര്‍ഡിയോളയുടെ നീക്കം. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്ന് ഗാര്‍ഡിയോള പറഞ്ഞിരുന്നു. ജൂലൈ മൂന്നിന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാകും ഗാര്‍ഡ് ഓഫ് ഹോണര്‍ അരങ്ങേറുക.
ചെമ്പടക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി https://www.etvbharat.com/malayalam/kerala/briefs/brief-news/manchester-city-to-give-guard-of-honor-to-reds/kerala20200628191359339