ന്യൂഡൽഹി: ആപ്പിൾ ഫോണുകളിലുള്ളത് പോലെ ഇൻകമിംഗ് കോളുകളുടെ പേരും നമ്പറും കോൾ വരുന്ന സമയത്ത് വിളിച്ചു പറയുന്ന കോളർ അനൗൺസ്മെന്‍റ് സംവിധാനം ആൻഡ്രോയിഡ് ഫോണുകളിലും വരുന്നു. ഈ സംവിധാനം 'ഗൂഗിൾ ഫോൺ' ആപ്പ് വഴിയാണ് ആൻഡ്രോയിഡ് ഫോണുകളിലേക്ക് ഗൂഗിൾ എത്തിക്കുന്നത്. നിലവിൽ അമേരിക്കയിലെ പിക്സൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ സംവിധാനം ലഭിച്ചിട്ടുണ്ട്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗൂഗിൾ ഫോൺ ആപ്പിന്‍റെ പുതിയൊരു അപ്ഡേഷനിലൂടെ കോളർ അനൗൺസ്മെന്‍റ് സംവിധാനം ലഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഈ സംവിധാനം എനേബിൾ ചെയ്യാനായി ആദ്യം ഗൂഗിൾ ഫോൺ ആപ്പ് ഓപ്പൺ ചെയ്യണം. തുടർന്ന് സെറ്റിംഗ്‌സ് എടുത്ത ശേഷം അതിൽ കോളർ ഐഡി അനൌൺസ്മെന്‍റ് എനേബിൾ ചെയ്താൽ കോളർ ഐഡി അനൗൺമെന്‍റ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ലഭിക്കുന്നതാണ്. ഇത് താത്കാലികമായോ ഹെഡ്സെറ്റ് കണക്ട് ചെയ്യുമ്പോൾ മാത്രമൊ അല്ലെങ്കിൽ എല്ലായ്‌പ്പോഴുമായോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുകളും ലഭിക്കുന്നതാണ്.
Also read: ഗൂഗിളിന്‍റ മൊബൈൽ ഷോപ്പിങ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു