ETV Bharat / briefs

ഗാംഗുലിയെ ശരിവെച്ച് എസിസി: ഏഷ്യാകപ്പ് ഈ വര്‍ഷം നടക്കില്ല - എസിസി വാര്‍ത്ത

ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് റദ്ദാക്കിയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ബുധനാഴ്‌ച വ്യക്തമാക്കിയതിന് ശേഷമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട പ്രസ്‌താവന പുറത്തുവിട്ടത്.

ganguly news acc news asia cup news ഗാംഗുലി വാര്‍ത്ത എസിസി വാര്‍ത്ത ഏഷ്യാ കപ്പ് വാര്‍ത്ത
എസിസി
author img

By

Published : Jul 9, 2020, 9:11 PM IST

ദുബായ്: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെ ശരിവെച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും. ഈ വര്‍ഷം ഏഷ്യ കപ്പ് നടക്കില്ലെന്ന് കൗണ്‍സില്‍ പ്രസ്‌താനവയിലൂടെ വ്യക്തമാക്കി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. അടുത്ത വര്‍ഷം ടൂര്‍ണമെന്‍റ് നടത്താനാകുമെന്ന പ്രതീക്ഷയും കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ട് വെച്ചു. കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ സൗരവ് ഗാംഗുലി ഈ വര്‍ഷത്തെ ഏഷ്യാകപ്പ് റദ്ദാക്കിയതായി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പുമായി ബന്ധപ്പെട്ട് പല തവണ എസിസിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ കളിക്കാരുടെ ഉള്‍പ്പെടെ സുരക്ഷയും യാത്രാ നിയന്ത്രണങ്ങളും ടീം അംഗങ്ങളെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കേണ്ടതും കണക്കിലെടുത്താണ് ടൂര്‍ണമെന്‍റ് മാറ്റിവെച്ചത്.

ഈ വര്‍ഷം പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പ് ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷ്‌പക്ഷ വേദിയായ യുഎയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ 2021 ജൂണില്‍ ടൂര്‍ണമെന്‍റ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എസിസി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.