ETV Bharat / briefs

എഫ്എ കപ്പ്; സെമി ലൈനപ്പായി

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരാണ് സെമി ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്

fa cup news manchester city news എഫ് എ കപ്പ് വാര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റി വാര്‍ത്ത
മാഞ്ചസ്റ്റര്‍ സിറ്റി
author img

By

Published : Jun 29, 2020, 3:52 PM IST

ലണ്ടന്‍: എഫ്എ കപ്പ് സെമി ഫൈനല്‍ ലൈനപ്പായി. ജൂലൈ 18ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ വരും. തൊട്ടടുത്ത ദിവസം നടക്കുന്ന അടുത്ത സെമി ഫൈനലില്‍ ആഴ്സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. കൊവിഡ് 19 പശ്ചാത്തലത്തില്‍ വിംബ്ലിയിലെ ശൂന്യമായ ഗാലറിയെ സാക്ഷിയാക്കിയാകും മത്സരങ്ങള്‍ നടക്കുക.

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസല്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതോടെയാണ് ചിത്രം തെളിഞ്ഞത്. സിറ്റിക്ക് വേണ്ടി 37ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ കെവിന്‍ ഡി ബ്രൂണെയും 68ാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിങ്ങും ഗോളുകള്‍ സ്വന്തമാക്കി. ആദ്യ പകുതിയില്‍ സിറ്റി കളിയുടെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ചെറിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ന്യൂകാസലിന് സാധിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. രണ്ടാം പകുതിയിലെ 63ാം മിനുട്ടില്‍ ഇംഗ്ലീഷ് താരം റോസ് ബാര്‍ക്ലെയാണ് ചെല്‍സിയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. നേരത്തെ ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സെമി ഫൈനല്‍ യോഗ്യത സ്വന്തമാക്കിയിരുന്നു.

എഫ് എ കപ്പ്; സെമി ഉറപ്പിച്ച് ഗണ്ണേഴ്‌സ്

https://www.etvbharat.com/malayalam/kerala/briefs/brief-news/fa-cup-gunners-with-a-semi-berth/kerala20200628202956666

എഫ് എ കപ്പ് സെമി പോരാട്ടത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

https://www.etvbharat.com/malayalam/kerala/briefs/brief-news/manchester-united-qualified-for-fa-cup-semi-fight/kerala20200628170147645

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.