ETV Bharat / briefs

യൂറോ കപ്പിന് പുതിയ വേദികള്‍; രണ്ട് മാറ്റവുമായി യുവേഫ

കാണികളെ അനുവദിക്കാന്‍ സാധിക്കാത്തതിനാലാണ് യുവേഫ വേദിമാറ്റാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ യുവേഫ നേരത്തെ ആവശ്യപെട്ടിരുന്നു

മ്യൂണിക്ക് യൂറോ കപ്പിന് വാര്‍ത്ത  യുവേഫയും യൂറോ കപ്പും വാര്‍ത്ത  munich and euro cup news  uefa and euro cup news
അലയന്‍സ് സ്റ്റേഡിയം
author img

By

Published : Apr 24, 2021, 8:48 AM IST

പാരീസ്: യൂറോ 2020ന് മ്യൂണിക്ക് വേദിയാകും. ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയാണ് ജര്‍മനിയിലെ പോരട്ടങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് യുവേഫ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം യൂറോ കപ്പ് പോരാട്ടങ്ങള്‍ക്കുള്ള രണ്ട് വേദികളില്‍ മാറ്റമുണ്ട്. സ്‌പെയിനിലെ ബില്‍ബാവോ നഗരത്തിന് പകരം സെവിയ്യയും ഇംഗ്ലണ്ടിലെ ഡബ്ലിന്‍ നഗരത്തിന് പകരം സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗും ആതിഥേയത്വം വഹിക്കും. 12 ഇടങ്ങളിലായാണ് ഇത്തവണ മത്സരം.

ഗാലറിയിലേക്ക് കാണികളെ അനുവദിക്കാന്‍ സാധിക്കാത്തതിനാലാണ് ബില്‍ബാവോ, ഡബ്ലിന്‍ നഗരങ്ങളെ യുവേഫ ഒഴിവാക്കിയത്. അതേസമയം ചുരുങ്ങിയത് 14,500 പേരെ മ്യൂണിക്കില്‍ ഗാലറിയിലേക്ക് പ്രവേശിപ്പിക്കും. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടായ അലയന്‍സ് സ്റ്റേഡിയത്തിലാണ് മ്യൂണിക്കിലെ മത്സരങ്ങള്‍ നടക്കുക. നാല് മത്സരങ്ങള്‍ക്കാണ് അലയന്‍സ് സ്റ്റേഡിയം വേദിയാവുക.

ഇ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും 16-ാം റൗണ്ട് പോരാട്ടങ്ങളും സെവിയ്യയില്‍ നടക്കും. ഗ്രൂപ്പ് ഇയിലെ മറ്റ് മത്സരങ്ങള്‍ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കും. ഇംഗ്ലണ്ടിലെ ഡബ്ലിനില്‍ നടത്താന്‍ നിശ്ചയിച്ച മത്സരങ്ങളാണ് ഇവിടേക്ക് മാറ്റിയത്. ഇത് കൂടാതെ ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും ക്വാര്‍ട്ടര്‍ ഫൈനലും സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കും.

ആറ് ഗ്രൂപ്പകളിലായി 24 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് ഏറ്റുമുട്ടുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പാണ് ഇത്തവണ നടക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ യൂറോ കപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യുവേഫ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.